തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ പൊതുജനങ്ങള്‍ക്ക് കമ്മീഷനെ ആപ്പ് വഴി അറിയിക്കാം

0
81

രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ നടക്കാവുന്ന ക്രമക്കേടുകള്‍ കമ്മീഷനെ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം ഒരുക്കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള ഏത് വിഷയവും പൊതുജനങ്ങള്‍ക്ക് ആപ്ലിക്കേഷന്‍ വഴി കമ്മീഷനെ അറിയിക്കാവുന്നതാണ്. സി വിജില്‍ എന്ന പേരുള്ള ആപ്പ് വഴി ഏത് തരത്തിലുള്ള ലംഘനങ്ങളും കമ്മീഷനെ നേരിട്ട് അറിയിക്കാം. 2018ല്‍ രൂപകല്‍പ്പന ചെയ്ത ആപ്പ് അതിന്റെ പരീക്ഷണ പ്രവര്‍ത്തനം നടത്തിയത് മധ്യപ്രദേശ്, ചത്തീസ്ഗണ്ട്, രാജസ്ഥാന്‍, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പുകളിലാണ്.

‘സി വിജില്‍ ആപ്പ് വഴി പൊതുജനങ്ങള്‍ക്ക് ആന്‍ഡ്രായിഡ് ഫോണ്‍ ഉപയാഗിച്ച് റെക്കോര്‍ഡ് ചെയ്യാനും തെരഞ്ഞെടുപ്പ് ലംഘനം കമ്മീഷനെ അറിയിക്കാനും സാധിക്കും. റിട്ടേര്‍ണിങ് ഓഫീസറുടെ അനുമതിയില്ലാതെ തന്നെ ഇത് വഴി കമ്മീഷനെ നേരിട്ട് ജനങ്ങള്‍ക്ക് അറിയിക്കാം’; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു.

ആപ്പ് വഴി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കുന്ന ഫോട്ടോകളും വീഡിയോകളും തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു കൊടുക്കാം. മൊബൈലിന്റെ ലൊക്കേഷന്‍ വിവരങ്ങളും കമ്മീഷന്‍ ഇത് വഴി രേഖപ്പെടുത്തും. ഒരു തവണ പരാതി ഫോട്ടോ/വീഡിയോ വഴി അയച്ചാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ഒരു ഏകീക്യത നമ്പര്‍ ലഭിക്കും, ഇത് വഴി തുടര്‍ന്ന് പരാതിയുടെ നടപടികള്‍ മൊബൈല്‍ വഴി തന്നെ പിന്തുടരാന്‍ സാധിക്കും. ഒരു വ്യക്തിക്ക് നിരവധി തവണ ഇത് പോലെ പരാതി രേഖപ്പെടുത്താവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.