ലഹരി മാഫിയ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തുടര്‍ക്കഥയാകുന്നു; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

0
36

തിരുവനന്തപുരം ശ്രീവരാഹത്ത് യുവാവിനെ കുത്തിക്കൊന്നു. ശ്രീവരാഹം സ്വദേശി ശ്യാം ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ശ്യാമിന് കുത്തേറ്റത്. മയക്കുമരുന്ന് മാഫിയ സംഘത്തിലുള്‍പ്പെട്ട അര്‍ജുന്‍ എന്നയാളാണ് ശ്യാമിനെ കുത്തിയത്. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

15 ദിവസത്തിനിടെ രണ്ട് കൊലപാതകങ്ങളാണ് മയക്കുമരുന്ന് സംഘങ്ങള്‍ തിരുവനന്തപുരത്ത് നടത്തിയത്. കഴിഞ്ഞ ദിവസം കരമനയിലുണ്ടായ കൊലപാതകത്തിന് പിന്നിലും മയക്കുമരുന്ന് സംഘങ്ങളായിരുന്നു. ചിറയിന്‍കീഴിലെ വിഷ്ണുവിനെ കൊലപ്പെടുത്തിയതും മയക്കു മരുന്ന ലഹരിയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.