24 ചലഞ്ചുമായി ദിവ്യ ഉണ്ണി

0
114

അടുത്തിടെ സിനിമ താരങ്ങളും പ്രേക്ഷകരും സജീവമായി പങ്കെടുത്ത ഒന്നായിരുന്നു 10 ഇയർ ചലഞ്ച .എന്നാൽ ദിവ്യ ഉണ്ണിയെ സംബന്ധിച്ചടത്തോളം ഈ പത്തൊക്കെ വെറും അക്കം മാത്രമാണ്.പത്തില്‍ ഒതുക്കാതെ ഒരു 24 ഇയര്‍ ചാലഞ്ചുമായി വന്നിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം.1995-ല്‍ മോഡലിങ് ചെയ്തിരുന്ന സമയത്തെ തന്റെ ചിത്രവും ഇപ്പോഴത്തെ ചിത്രവും പങ്കുവച്ചാണ് ദിവ്യ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. രണ്ടര പതിറ്റാണ്ടോളം കഴിഞ്ഞെങ്കിലും ദിവ്യയ്ക്ക് കാര്യമായ മാറ്റങ്ങളൊന്നുമില്ലെന്നാണ് ആരാധകരുടെ വിലയിരുത്തൽ.മലയാള സിനിമയിലെ ഒരു കാലഘട്ടത്തിന്റെ പ്രിയപ്പെട്ട നടിയായിരുന്നു ദിവ്യ ഉണ്ണി.ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ദിവ്യ വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.