കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക: നാലിടത്ത് അനിശ്ചിതത്വം തുടരുന്നു!!

0
88

ജാതി സമവാക്യങ്ങളിൽ തട്ടി നിൽക്കുകയാണ് നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി പ്രഖ്യാപനം. അടൂർ പ്രകാശ് ആലപ്പുഴയിലേക്കും ഷാനിമോൾ ഉസ്മാൻ ആറ്റിങ്ങലിലേക്കുമാണ് പരിഗണിക്കപ്പെടുന്നത്. വടകരയിൽ മത്സരിക്കാനുള്ള തീരുമാനത്തോട് ടി സിദ്ദിഖ് വഴങ്ങിയിട്ടില്ല.

ആലപ്പുഴ, ആറ്റിങ്ങൽ, വടകര, വയനാട് എന്നീ മണ്ഡലങ്ങളിലാണ് പ്രശ്നം നിലനിൽക്കുന്നത്. വടകരയിൽ സിദ്ദിഖിന്റ പേരാണുള്ളത്. വയനാട് വേണമെന്നാണ് ആവശ്യം. ഗ്രൂപ്പ് പരിഗണന ഇതിന് വിലങ്ങുതടിയാണ്. പരമ്പരാഗത ഐ ഗ്രൂപ്പ് മണ്ഡലത്തിൽ എ ഗ്രൂപ്പ് നേതാവ് മത്സരിക്കേണ്ട എന്നാണ് ഐ ഗ്രൂപ്പ് നിലപാട്. ഈ സാഹചര്യത്തിലാണ് ഗ്രൂപ്പിന് അതീതൻ എന്ന നിലയില്‍ വി.വി പ്രകാശിനെ പരിഗണിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ എ.കെ ആൻറണി അടക്കമുള്ള നേതാക്കൾ പ്രകാശിന്റെ പേര് ഉന്നയിച്ചിട്ടുണ്ട്. അബ്ദുൽമജീദിന്റെ പേരും മണ്ഡലത്തിൽ ഉണ്ട്.വടകരയിൽ മത്സരിക്കാൻ തയ്യാറല്ലാത്ത സിദ്ദിഖിനെ അനുനയിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. ആലപ്പുഴയിലാണ് ഷാനിമോൾ ഉസ്മാന്റെ പേര് ഉയർന്നിരുന്നത്. എന്നാൽ എ.എം ആരിഫിന് ശക്തനായ എതിരാളി തന്നെ വേണം എന്ന ആവശ്യമാണ് യോഗത്തിൽ ഉയർന്നത്. സമുദായ പരിഗണന കൂടി കണക്കിലെടുത്ത് അടൂർ പ്രകാശിനെ ആലപ്പുഴയിലേക്കും ഷാനി മോളെ ആറ്റിങ്ങലിലേക്കും മാറ്റാനാണ് നീക്കം.ഇത്തരത്തിൽ നിലനിൽക്കുന്ന എല്ലാ കടമ്പകളും കടന്നുവേണം നേതൃത്വത്തിന് സ്ഥാനാർഥികളെ കണ്ടെത്താൻ. എത്രയും പെട്ടെന്ന് ചർച്ചകൾ പൂർത്തിയാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയെ അറിയിച്ച് പ്രഖ്യാപനം നടത്താനാണ് നേതാക്കളുടെ ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.