ചാലക്കുടിയിൽ വീണ്ടും ഇന്നസെന്റൊ ?

0
115

ചാലക്കുടി ലോക്സഭ മണ്ഡലത്തില്‍ ഒരുതവണ കൂടെ മത്സരിക്കാന്‍ ഇന്നസെന്‍റ് എംപി. ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സന്നദ്ധനാണെന്ന് ഇന്നസെന്‍റ് സിപിഎം നേതൃത്വത്തെ അറിയിച്ചു.എന്നാല്‍, ഇന്നസെന്‍റ് അടക്കം പലരേയും പരിഗണിക്കുന്നുണ്ട്. ചാലക്കുടിയില്‍ രണ്ടാമങ്കത്തിന് ഇറങ്ങുന്നതിനെപ്പറ്റിയുളള ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഇന്നസെന്‍റിന്റ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, മത്സരിക്കുന്നില്ലെന്ന് കടുപ്പിച്ച്‌ പറയേണ്ടെന്നാണ് ഇന്നസെന്‍റിന് അടുപ്പക്കാര്‍ നല്‍കിയ ഉപദേശം.സിറ്റിംഗ് സീറ്റിൽ നിന്ന് തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ഇന്നസെന്റ് മറ്റൊരു സ്ഥാനാർത്ഥിയെ കാണെതാനായില്ലെങ്കിൽ ഉറപ്പായും മത്സരത്തിനിറങ്ങും. പാർട്ടി ആവശ്യപ്പെട്ടതോടെയാണ് ഇന്നസെന്റ് മത്സരിക്കാൻ സന്നദ്ധത അറിയിച്ചത്.അതെ സമയം ഇന്നസെന്റ് പിന്മാഈ സാഹചര്യത്തില്‍ കഴിഞ്ഞ അഞ്ച് വര്‍‍ഷക്കാലം മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടര്‍മാരെ അറിയിക്കാനുളള ശ്രമങ്ങളും ഇന്നസെന്‍റ് തുടങ്ങിക്കഴിഞ്ഞു.ഇതിന്‍റെ ഭാഗമായിട്ടാണ് മണ്ഡലത്തില്‍ നടപ്പാക്കിയ 1,750 കോടിയുടെ വികസന രേഖ പുറത്തിറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.