ക്യാൻസറിന് കാരണമാകുന്ന ഭക്ഷണങ്ങൾ ഇവയാണ്

0
172

കാൻസർ ഇന്ന് ഭയാനകമായി വർദ്ധിച്ചിരിക്കുകയാണ്.പണവും സമയവും ജീവിതവും നഷ്ടപ്പെടുത്തുന്ന കാൻസർ വരാതിരിക്കാൻ ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.ഭക്ഷണത്തിന്റെ രുചി കൂട്ടുന്ന വസ്തുക്കളാണ് ശരീരത്തിന് കൂടുതൽ ഹാനികരമാകുന്നത്.പാലിൽ അടങ്ങിയിരിക്കുന്ന ഉയർന്ന തോതിലുള്ള കാൽസ്യം ലെവൽ ശരീരത്തിൽ വിറ്റാമിൻ ഡി കുറയുന്നതിന് കാരണമാകുന്നു. ശരീര കോശങ്ങൾ വളരുന്നതിൽ പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കുന്ന വിറ്റാമിൻ ‘ഡി’ കുറയുന്നത് പുരുഷന്മാരിൽ പ്രോസ്ട്രേറ്റ് ക്യാൻസർ ഉണ്ടാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.പ്രോട്ടീനും കൊഴുപ്പും അധികമുള്ള പദാർത്ഥങ്ങൾ കഴിക്കുന്നതും ശരീരത്തിന് ഹാനികരമാണ്.ഇത്തരം ഭക്ഷണങ്ങൾ അധികകാലം ഫ്രീസ് ചെയ്ത സൂക്ഷിക്കുന്നതും അപകടമാണ്.റെഡ് മീറ്റ്, ബീഫ്, മട്ടന്‍ എന്നിവയൊക്കെ ചുവന്ന മാംസങ്ങളാണ്. ഇത് ദിവസവും കഴിക്കുന്നവര്‍ക്ക് വൻകുടലിൽ ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 17 ശതമാനം അധികമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മദ്യപിക്കുന്നവരില്‍ ക്യാന്‍സര്‍ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് മൂന്നിരട്ടിയാണ്. മദ്യപാനികളില്‍ വായ്, തൊണ്ട, കരള്‍ എന്നിവയിലാണ് ക്യാന്‍സർ പൊതുവെ കണ്ടുവരുന്നത്. അമിതമായ ചൂടിൽ കനലില്‍ ചുട്ടെടുക്കുന്ന മാംസാഹാരം അമിതമായി കഴിക്കുന്നതും ക്യാന്‍സറിന് കാരണമാകും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.