ബെംഗളൂരുവില്‍ വെള്ളകൊള്ള!!

0
86

കൊടും ചൂട് ബെംഗളൂരുവിലെ ഭൂഗര്‍ഭ ജലനിരപ്പ് കുറച്ചിരിക്കുകയാണ്. ഇത് മുതലെടുക്കുകയാണ് ടാങ്കര്‍ മാഫിയ…പലയിടത്തും കഴിഞ്ഞ മാസത്തേതിന്റെ അഞ്ചിരട്ടിവരെ വില ആവശ്യപ്പെടുന്നുവെന്ന വ്യാപക പരാതിയെ തുടര്‍ന്നു ടാങ്കര്‍ മാഫിയയുടെ കൊള്ളയ്ക്കു കൂച്ചുവിലങ്ങിടാന്‍ ജലവിതരണ അതോറിറ്റി (ബിഡബ്ല്യുഎസ്എസ്ബി)യും മഹാനഗരസഭ (ബിബിഎംപി)യും രംഗത്തെത്തി.
ഒരു മാസം മുന്‍പുവരെ 500600 രൂപയ്ക്കു കിട്ടിയിരുന്ന ടാങ്കര്‍വെള്ളത്തിനിപ്പോള്‍ 1200 മുതല്‍ 3000 രൂപ വരെയാണു വില.തടാകങ്ങളിലെ ജലനിരപ്പു താഴുകയും ആയിരക്കണക്കിനു കുഴല്‍ക്കിണറുകള്‍ വറ്റുകയും ചെയ്തതാണ് ഇപ്പോഴുള്ള കൊള്ളയ്ക്ക് പിന്നില്‍.നൂറിലേറെ ഗ്രാമങ്ങളില്‍ ഭൂഗര്‍ഭ ജലനിരപ്പ് 1400 അടിയിലേറെ താഴ്ന്നതിനാല്‍ ഓരോ ദിവസവും ടാങ്കര്‍ വെള്ളത്തിന് ആവശ്യക്കാര്‍ കൂടിയിട്ടുമുണ്ട്. കുഴല്‍ക്കിണര്‍ വറ്റിയ ബെലന്തൂര്‍, ബാനസവാടി, മാഗഡിറോഡ് എന്നിവിടങ്ങളിലാണ് വെള്ളത്തിനായി ജനങ്ങളുടെ പോക്കറ്റ് കൂടുതല്‍ ചോരുന്നത്.നൂറിലധികം ഫ്‌ലാറ്റുള്ള അപാര്‍ട്‌മെന്റുകളില്‍ ഒരുമാസം വെള്ളമെത്തിക്കാന്‍ 2 ലക്ഷം രൂപയോളം ചെലവാകുന്നുണ്ട്.ആവശ്യക്കാര്‍ കൂടിയതോടെ വെള്ളത്തിനായി ടാങ്കര്‍ ലോറി ഉടമകള്‍ അനധികൃതമായി കുഴല്‍ക്കിണര്‍ കുഴിക്കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.