ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് ; പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് സൂചന

0
103

 

നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടിപാര്‍ലറിനു നേരെയുണ്ടായ വെടിവയ്പ്പ് കേസ് അന്വേഷണം വഴിത്തിരിവില്‍. സംഭവത്തില്‍ കൊച്ചിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് സൂചന. വെടിവയ്‌പ് ഉണ്ടാകുമെന്ന് ഒരു എസ്.ഐ മുന്‍കൂട്ടി അറിയിച്ചെന്ന് ലീന മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്.ഐയെ ചോദ്യം ചെയ്‌തു.അതേസമയം,​ കേസില്‍ അധോലോക കുറ്റവാളി പ്രതിയായ ആദ്യ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. ക്രെെംബ്രാ‌ഞ്ച് ഡി.വൈ.എസ്.പി ജോസി ചെറിയാന്‍ തയ്യാറാക്കിയ അന്തിമ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിക്കുക. ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ആയുധം ഉപയോഗിച്ച്‌ ഭീതി സൃഷ്ടിക്കല്‍, അതിക്രമിച്ചു കടക്കല്‍, പണം അപഹരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് രവി പൂജാരിക്കെതിരെ ചുമത്തിയിരിക്കുന്നത്. രവി പൂജാരിയെ മൂന്നാം പ്രതിയാക്കിയുളള റിപ്പോര്‍ട്ടില്‍ ബ്യൂട്ടി പാര്‍ലറിലെത്തി വെടിയുതിര്‍‍ത്ത തിരിച്ചറിയാത്ത രണ്ടുപേരെയാണ് ആദ്യ രണ്ട് പ്രതികളാക്കി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സെനഗലില്‍ പിടിയിലായ ഇയാളെ രാജ്യത്തെത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. കഴിഞ്ഞ ദിവസം സംഭവവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഉദ്യോഗസത്ഥര്‍ ഡോക്ടര്‍ ദമ്പതിമാരുടെ വീടുകളില്‍ റെയിഡ് നടത്തി. ഡോക്ടര്‍മാരുടെ കൊല്ലത്തും കാസര്‍കോടുമുള്ള വീടുകളിലാണ് റെയിഡ് നടന്നത്. കഴിഞ്ഞ ഡിസംബര്‍ 15ന് ബ്യൂട്ടിപാര്‍ലറില്‍ വെടിവയ്പ് നടത്തിയ അക്രമികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഇവര്‍ ചെയ്‌തു നല്‍കി എന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് റെയിഡ് നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.