മോഡി ഇടപെട്ടു ; അസീമിന്റെ സ്വപ്നം പൂവണിയും

0
96

തന്റെ നാട്ടിൽ ഹൈ സ്കൂൾ അനുവദിച്ച് തുടർപഠനത്തിനു അവസരം ഒരുക്കണമെന്ന ഭിന്ന ശേഷിക്കാരനായ അസിം വേലിമണ്ണയുടെ ആവശ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ.വെളിമണ്ണ യു പി സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തണമെന്ന ആവശ്യവുമായി തിരുവനതപുരത്തേക്ക് നടത്തുന്ന സഹനസമരയാത്രയിലാണ് മോദി ഇടപെട്ട വിവരം അസിം അറിയുന്നത്.ഇരു കൈകളും ഇല്ലാത്ത അസിമിന് മറ്റു ശാരീരിക പ്രശ്നങ്ങളും ഉണ്ട്.ഇതിനിടയിലാണ് വീൽ ചെയറിൽ ഉരുണ്ടു സ്കൂളിൽ പോയി അസിം ഏഴാം തരം വരെ പഠനം പൂർത്തിയാക്കിയത്.കിലോമീറ്ററുകളോളം നടന്നു പോകുന്ന തന്റെ വെളിമണ്ണ യു പി സ്കൂൾ ഹൈ സ്കൂളായി ഉയർത്തണമെന്ന ആവശ്യവുമായി അസിം സർക്കാരിനെ സമീപിച്ചത്.എന്നാൽ സർക്കാർ ഈ ആവശ്യം തള്ളുകയായിരുന്നു.ഈ ഒരു സ്കൂൾ യാഥാർഥ്യമായാൽ വെളിമണ്ണയിലെ 500 ൽ പരം വിദ്യാർത്ഥികൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.ഭിന്നശേഷിക്കാരനായ അസിം ഇതിനായി മുട്ടാത്ത വാതിലുകളില്ല.ഉറപ്പും പിന്തുണയും എന്നാൽ ഒന്നും ഫലം കണ്ടില്ല.ഇതുസംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കാൻ സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന് പ്രധാനമന്ത്രി നിർദേശം കൊടുത്തു കഴിഞ്ഞു.അസിം നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എൽ പി സ്കൂൾ യു പി സ്കൂൾ ആയി ഉയർത്തണമെന്ന ആവശ്യവുമായി മുന്നോട്ടിറങ്ങുന്നത്.എന്നാൽ അന്നത്തെ യു ഡി എഫ് സർക്കാർ ആ ആവശ്യം നിറവേറ്റുകയും ചെയ്തു.പിന്നീട് ഇത് ഹൈസ്കൂൾ ആയി ഉയർത്തണമെന്ന ആവശ്യം ഉന്നയിച്ച് വീണ്ടും അസിം സർക്കാരിനെ കണ്ടു. എന്നാൽ ഇതിനു ഹൈക്കോടതി അനുകൂല വിധി ഉണ്ടായിട്ടുകൂടി സർക്കാർ നിരസിച്ചു.എന്നാൽ എന്ത് വിലകൊടുത്തും ഇതിനുവേണ്ടിയുള്ള പോരാട്ടം നിർത്തില്ലെന്ന വാശിയിലായിരുന്നു അസിം.പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന സംസ്ഥാന സർക്കാർ ഈ ഒരു ആവശ്യം നിരസിക്കുന്നതിന്റെ കാരണം എന്തെന്നറിയാതെ തളരുകയാണ് അസിം.എന്നാൽ അസിമിന്റെ പോരാട്ടവീര്യവും നിശ്ചയ ദാർഢ്യവും ഒരിക്കലും ചോർന്നു പോയില്ല.അവൻ അവന്റെ ലക്ഷ്യത്തിനായി പോരാടുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.