അസിം വെള്ളിമണ്ണയുടെ യാത്ര ഇന്ന് ആലപ്പുഴയിലേക്ക്

0
66

പഠിക്കാനുള്ള അവകാശം നേടിയെടുക്കാനായി കോഴിക്കോട് വേളിമണ്ണ സ്വദേശി മുഹമ്മദ് അസിം നടത്തുന്ന സഹനസമര കാൽനടയാത്ര ഇന്ന് ആലപ്പുഴയിലേക്ക്.ജന്മനാ വൈകല്യത്തിൽ ജനിച്ച അസിമിന് തുടർപഠനത്തിനായി വെളിമണ്ണ യു പി സ്കൂൾ ഹൈസ്കൂളായി മാറ്റണമെന്നാവശ്യപ്പെട്ടാണ് തിരുവന്തപുരത്തേക്ക് കാൽനടയാത്ര ചെയുന്നത്.ഫെബ്രുവരി 15 നാണു മുഹമ്മദ് സിം യാത്ര തിരിച്ചത്.വെളിമണ്ണ യു പി സ്കൂൾ ഹൈ സ്കൂൾ ആയി ഉയർത്താൻ ഹൈക്കോടതി നേരത്തെ തന്നെ ഉത്തരവിട്ടതാണ്. എന്നാൽ ഇതിനായി പലതവണ മുഖ്യമന്ത്രിയെ കണ്ടെങ്കിലും അനുകൂല സാഹചര്യം ഒന്നും തന്നെ ഉണ്ടായില്ല.അതിനാലാണ് അസിം ഇങ്ങനെയൊരു യാത്ര തിരിക്കാൻ തീരുമാനിക്കുന്നത്.ഇന്ന് രാവിലെ നെട്ടൂരിൽ നിന്നും യാത്ര ആരംഭിച്ചു.വൈകിട്ട് നാലു മണിക്ക് ചന്തിരൂരിയൽ നിന്നും ആരംഭിച്ച് വൈകിട്ട് ഏഴുമണിയോടെ ഇന്നത്തെ യാത്ര എരമല്ലൂരിൽ സമാപിക്കും. ഈ യാത്ര തലസ്ഥാന നഗരിയിൽ എത്തുമ്പോഴേക്കും സർക്കാരിന്റെ കണ്ണ് തുറക്കും എന്ന പ്രതീക്ഷയിലാണ് അസിം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.