അണ്ണാഡിഎംകെ – ബിജെപി സീറ്റ് ധാരണയായി

0
68

തമിഴ്നാട്ടിലെ 39 ലോക്സഭാ മണ്ഡലങ്ങളിലെയും പുതുച്ചേരിയിലെയും അണ്ണാഡിഎംകെ ബിജെപി സഖ്യ സീറ്റ് വിഭജനത്തിൽ ധാരണയായി. പാർട്ടിയിലെ മുതിർന്ന നേതാക്കളും സഖ്യകക്ഷികളും തമ്മിൽ ചെന്നൈ അൽവാർപേട്ടിലെ ക്രൌൺ പ്ലാസ ഹോട്ടലിൽ നടന്ന ചർച്ചയ്ക്കൊടുവിലാണ് തീരുമാനമായത്.

കന്യാകുമാരി, ശിവഗംഗ, കോയമ്പത്തൂർ, തൂത്തുക്കുടി, രാമനാഥപുരം മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾ മത്സരിക്കും. പൊള്ളാച്ചി, തേനി, കാരൂർ, ഈറോഡ്, തിരുപ്പൂർ,സേലം, നാമക്കൽ, കൃഷ്ണഗിരി, തിരുവില്ലാമല, ചിദംബരം,പെരമ്പാളൂർ, അരണി, മധുര, നീലഗിരി, തിരുനെൽവേലി, നാഗപട്ടണം, മയിലാടും തുറൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെന്നൈ സൌത്ത് എന്നിങ്ങനെ 20 സീറ്റുകളിൽ അണ്ണാഡിഎംകെ സ്ഥാനാർത്ഥികൾ ജനവിധി തേടും.

എസ്. രാംദോസിന്‍റെ പാട്ടാളി മക്കൾ കക്ഷിയ്ക്ക് ധർമപുരി കൂടാതെ വില്ലുപുരം, ആരക്കോണം, കൂടല്ലൂർ, ചെന്നൈ സെൻട്രൽ, ദിണ്ടിഗൽ, ശ്രീപെരുമ്പത്തൂർ എന്നിവ കൂടി അധികമായി നൽകും. നാല് സീറ്റ് ആവശ്യപ്പെട്ടിരുന്ന ഡിഎംഡികെ വിരുതുനഗർ, കല്ലാകുറിച്ചി, തിരുച്ചിറപ്പള്ളി, ചെന്നൈ നോർത്ത് എന്നീ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കും

ഫെബ്രുവരിയിലാണ് തമിഴ്നാട്ടിൽ ബിജെപി യുപിഎക്കെതിരെ മഹാസഖ്യം രൂപീകരിച്ചത്.  കഴിഞ്ഞ തവണ എൻഡിഎയുടെ ഭാഗമായിരുന്ന പിഎംകെ, ഡിഎംഡികെ  പാർട്ടികളും സഖ്യത്തിന്‍റെ ഭാഗമായി. പ്രതിപക്ഷ സഖ്യത്തിന് എതിരെ പിഎംകെ, ഡിഎംഡികെ, പുതിയ തമിഴകം, ഇന്ത്യൻ ജനനായകക്ഷി പാർട്ടികൾ എന്നിവ  ബിജെപിക്കും അണ്ണാ ഡിഎംകെയ്ക്കും ഒപ്പം കൈകോർത്തു. ഇരുപത് സീറ്റുകൾ  അണ്ണാ ഡിഎംകെയ്ക്കും അഞ്ച് സീറ്റുകൾ ബിജെപിക്കും ഏഴ് സീറ്റുകൾ എസ്. രാംദോസിന്‍റെ പാട്ടാളി മക്കൾ കക്ഷിയ്ക്കും നൽകാൻ തീരുമാനമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.