കാഴ്ച്ചയുടെ വസന്തമൊരുക്കാന്‍ സൂര്യയും, ചന്ദ്രയും, നക്ഷത്രയും

0
122

മലയോരത്തിന് കാഴ്ച്ചയുടെ വസന്തമൊരുക്കാന്‍ സൂര്യയും, ചന്ദ്രയും, നക്ഷത്രയും ഒരുങ്ങുന്നു. സിനിമാപ്രേമികളുടെ നീണ്ട കാലത്തെ സ്വപ്നം പൂവണിയാന്‍ ഇനി പതിനൊന്നു ദിവസം മാത്രം. മാര്‍ച്ച്‌ 28 ന് ആദ്യ ഷോയ്ക്ക് തിരശീല ഉയരുന്നതോടെ മലയോരത്തെ ആദ്യ മള്‍ട്ടിപ്ലസ് തീയേറ്റര്‍ ചരിത്രത്തില്‍ ഇടം നേടും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലക്കോട് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ആലക്കോട് മര്‍ച്ചന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഏഴരക്കോടിയോളം രൂപ ചിലവഴിച്ച് തീയേറ്റര്‍ നിര്‍മ്മിച്ചത്. 700 പേര്‍ക്ക് ഒരേ സമയം സിനിമകള്‍ കാണാവുന്ന രീതിയിലാണ്‌ അത്യാധുനിക സംവിധാനത്തോടെ ഫിലിം സിറ്റി ക്രമീകരിച്ചിരിക്കുന്നത്. 4Kഅള്‍ട്രാ HD ദൃശ്യ മികവും, ഡോള്‍ബി അറ്റ്‌മോസ് ശബ്ദ ക്രമീകരണവും ആരിലും അത്ഭുതമുളവാക്കും. പത്മശ്രീ മോഹന്‍ ലാല്‍ നായകനാകുന്ന ലൂസിഫര്‍ ആണ് ആദ്യ ചിത്രം. വിഷുവിന് റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം മധുരരാജയും ഫിലിം സിറ്റിയില്‍ പ്രദര്‍ശനത്തിനെത്തും. സൂര്യയില്‍ 320 , ചന്ദ്രയില്‍ 160 , നക്ഷത്രയില്‍ 220 എന്നീ ക്രമത്തിലാണ് സീറ്റുകള്‍. ഒരേ സമയം നൂറിലധികം വാഹനങ്ങള്‍ക്ക് പാര്‍ക്ക്‌ ചെയ്യുവാനുള്ള സംവിധാനവും ഒരുക്കിയിരിക്കുന്നു. ആധുനിക രീതിയിലുള്ള കഫ്ടീരിയയും ഫിലിം സിറ്റിയില്‍ ഉണ്ട്. തളിപ്പറമ്പ് കൂര്‍ഗ് ബോര്‍ഡര്‍ റോഡില്‍ ആലക്കോട് കൊട്ടയാട് കവലയിലാണ് മലയോരത്തെ ആദ്യത്തെ മള്‍ട്ടി പ്ലസ് തീയേറ്റര്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.