എയർ ഹോണും മ്യൂസിക് സിസ്റ്റവും ; മിന്നൽ പരിശോധനയിൽ കുടുങ്ങിയത് നിരവധി വാഹനങ്ങൾ

0
84

മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് സ്റ്റാഫ് നടത്തിയ മിന്നൽ പരിശോധനയിൽ 60 ബസ്സുകൾക്കെതിരെ കേസ്.പയ്യന്നൂർ,തളിപ്പറമ്പ് ബസ്‌സ്റ്റാന്റുകളിലാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്.മോട്ടോർ വാഹനവകുപ്പിലെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം ശക്തിപ്പെടുത്തുന്നതിന് സേഫ് കേരള പദ്ധതിയുടെ ഭാഗമായി രൂപവത്ക്കരിച്ച സ്ക്വാർഡുകളുടെ നേതൃത്വത്തിലായിരുന്നു ഇത്.മ്യൂസിക് സിസ്റ്റവും ഐർഹോണും ഉപയോഗിയ്ക്കുകയും സീറ്റുകൽ സംവരണം ചെയ്ത് നീക്കിവെക്കാത്തതുമായ ബസ്സുകളുമാണ് നടപടി നേരിട്ടത്.കാഴ്ചയ്ക്ക് തടസ്സമാകുന്ന തരത്തിൽ സ്ഥാപിച്ചിരിക്കുന്ന അലങ്കങ്ങളും നീക്കിവെക്കാനും നിർദേശം നൽകിയിട്ടുണ്ട്.കഴിഞ്ഞ ദിവസം കണ്ണൂർ,തലശ്ശേരി ബസ്‌സ്റ്റാന്റുകളിൽ നടത്തിയ പരിശോധനയിൽ 80 ബസ്സുകൾക്കെതിരെ നടപടി എടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.