പുൽവാമയിൽ വീണ്ടും ഭീകരാക്രമണം; മുൻ സൈനികനെ വെടിവച്ച് കൊന്നു

0
97

പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. ഒരു സംഘം ഭീകരർ മുൻ സൈനികനെ വെടിവച്ചു കൊന്നു. പുൽവാമ സ്വദേശിയായ ആഷിഖ് അഹമ്മദാണ് കൊല്ലപ്പെട്ടത്. 25-കാരനാണ് ആഷിഖ് അഹമ്മദ്.
ആഷിഖിന്‍റെ വീടിന് തൊട്ടടുത്ത് വച്ചായിരുന്നു ആക്രമണം.

പുൽവാമയിലെ പിംഗ്ലീന ഗ്രാമത്തിലാണ് ആഷിഖ് അഹമ്മദിന്‍റെ വീട്. ഒരു സംഘം ഭീകരർ അപ്രതീക്ഷിതമായി എത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ആക്രമണത്തിന്‍റെ വിവരം കിട്ടിയ ഉടൻ സൈന്യം പ്രദേശം വളഞ്ഞിട്ടുണ്ട്. കരസേനയും ജമ്മു കശ്മീർ പൊലീസിന്‍റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും ചേർന്ന് പ്രദേശത്ത് ഭീകരർക്ക് വേണ്ടി തെരച്ചിൽ നടത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.