‘അഭയം’ ഭവനപദ്ധതിയിലൂടെ ലഭിച്ചത് വിദ്യാർത്ഥിനിയുടെ വീടെന്ന സ്വപ്നം

0
79

 

വണ്ടൂർ സഹ്യ കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ അഭയം ഭവന പദ്ധതിയിലൂടെ വിദ്യാർത്ഥിനിക്ക് ലഭിച്ചത് വീടെന്ന സ്വപ്നം .വിദ്യാർഥികൾ കനിഞ്ഞതോടെ ഇടിഞ്ഞു പൊളിഞ്ഞ വീട്ടിൽനിന്നാണ് മോചനം ലഭിച്ചത്.ചുങ്കത്തറ കുറുമ്പലങ്ങോട് കാവുമ്പാടത്തെ വിദ്യാർഥിനിക്കാണ് വീട് നിർമിച്ചുനൽകിയത്. കഴിഞ്ഞ ബാച്ചിലെ െവാളന്റിയർമാരെ അഞ്ച്‌ ഗ്രൂപ്പുകളായിത്തിരിച്ചാണ് തുക ശേഖരിച്ചത്.അഞ്ചരലക്ഷത്തോളം രൂപ ചെലവിൽ വീട് പൂർത്തീകരിച്ചു. സമീപത്തെ ക്ലബ്ബ് പ്രവർത്തകരും പ്രദേശവാസികളും വീട്‌ നിർമാണത്തിനായി സഹകരിച്ചു.താക്കോൽദാനം സർവകലാശാലാ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ്ബഷീർ നിർവഹിച്ചു. കഴിഞ്ഞ മാർച്ചിലാണ് ‘അഭയം’ ഭവനപദ്ധതിക്ക് തുടക്കംകുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.