സീറ്റില്ല ; പാർട്ടി ഓഫീസിലെ 300 കസേരകൾ അടിച്ചു മാറ്റി എം എൽ എ

0
56

 

പാർട്ടി വിട്ട കോൺഗ്രസ് എം എൽ എ പോകും വഴി 300 കസേരകളുമൊപ്പം കൊണ്ടുപോയി.മഹാരാഷ്ട്രയിലെ സിലോഡിൽ നിന്നുള്ള എം എൽ എ അബ്ദുൽ സത്താറാണ് സീറ്റിലെങ്കിൽ കസേരയെങ്കിലും ഉണ്ടായിക്കോട്ടേന്നു കരുതിയത്. മാറാത്ത് വാടയിൽ മൂന്നു വട്ടം എം എൽ എ യും മന്ത്രിയുമായിട്ടുള്ള അബ്ദുൽ സത്താർ പാർട്ടിക്ക് കനത്ത തീരിച്ചടി നൽകിയാണ് കഴിഞ്ഞ ദിവസം രാജി വെച്ചത്.ഔരംഗാബാദ് നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ സത്താറിന് താല്പര്യം ഉണ്ടായിരുന്നു.എന്നാൽ സുഭാഷ് സംബന്ദിനെയാണ് സ്ഥാനാർത്ഥിയാക്കിയത്.അത് സത്താറിന് പിടിച്ചില്ല.പ്രവർത്തകർ യോഗത്തിനെത്തും മുൻപ് സത്താറുകളും അനുയായികളും ചേർന്ന് ഓഫീസിലെ 300 കസേരകളും എടുത്തുമാറ്റുകയായിരുന്നു.പാർട്ടി ഓഫീസിലെ ഉപയോഗത്തിനായി വാങ്ങിയ കസേരകളാണ് തിരിച്ചെടുത്തതെന്നാണ് സത്താർ പറയുന്നത്.എന്നാൽ പുതിയ സ്ഥാനാർത്ഥിക്ക് യോഗം ചേരണമെങ്കിൽ അവർ തന്നെ കസേര വാങ്ങട്ടെയെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.