20 പവൻ സ്വർണം തട്ടിയെടുത്ത ആക്രിക്കച്ചവടക്കാരൻ അറസ്റ്റിൽ ; 17 പവൻ കണ്ടെത്തി

0
66

പഴയ സാധനങ്ങൾ തൂക്കി നൽകുന്നതിനിടെ ബുക്കുകൾക്കിടയിൽ വീട്ടമ്മ സൂക്ഷിച്ചിരുന്ന 20 പവൻ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച ആക്രമിക്കച്ചവടക്കാരൻ അറസ്റ്റിൽ.കിള്ളിപ്പാലത്തിന് സമീപം കരിമഠം കോളനിയിൽ താമസിക്കുന്ന തിരുനെൽവേലി സ്വദേശി സുബ്രമണ്യൻ ആണ് അറസ്റ്റിലായത്. കാരയ്ക്കാമണ്ഡത്തിന് സമീപം പൊറ്റവിളയിൽ താമസിക്കുന്ന വീട്ടമ്മയ്ക്കാണ് ബുക്കുകളുടെ ഇടയിൽ സൂക്ഷിച്ച സ്വർണ്ണാഭരണൾ അബദ്ധവശാൽ ആക്രിക്കാരന്റെ കൈവശമായത്.സംഭവമറിഞ്ഞ് വീട്ടമ്മയുടെ ബന്ധുക്കൾ എത്തി ബഹളമായതോടെ ഫോർ‌ട്ട് പൊലീസ് സ്ഥലത്തെത്തി. ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തെങ്കിലും സ്വർണം താൻ എടുത്തിട്ടില്ലെന്ന് ആവർത്തിക്കുകയായിരുന്നു.പരാതിയിൽ വീട്ടമ്മ ഉറച്ചുനിന്നതോടെ ഇയാളുമായി കടയിലെത്തി പൊലീസ് നടത്തിയ പരിശോധനയിൽ 17 പവൻ സ്വർണം കണ്ടെടുത്തു. ഇയാളെ നേമം പൊലീസിന് കൈമാറി. ബാക്കി മൂന്നുപവൻ സ്വർണം എവിടെയെന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.