150 ഡ്രോണുകള്‍ പറത്തി ബ്രഹ്മാസ്ത്രയുടെ ടൈറ്റില്‍ റിലീസ്

0
102

ബോളിവുഡിലെ യുവനിരയെ അണിനിരത്തി കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന ബ്രഹ്മാസ്ത്രയുടെ ചിത്രീകരണം തുടങ്ങി. ശിവരാത്രി ദിനത്തില്‍ പ്രയാഗ് രാജിലെ കുംഭമേളയില്‍ വെച്ചായിരുന്നു തുടക്കം. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് തുടങ്ങിയ താരങ്ങളും സംവിധായകന്‍ അയന്‍ മുഖര്‍ജിയും ചടങ്ങിനെത്തി.സിനിമയുടെ ടൈറ്റില്‍ അല്ലെങ്കില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇപ്പോള്‍ പൊതുവെ പുറത്തുവിടാറുള്ളത്. എന്നാല്‍ ബ്രഹ്മാസ്ത്ര വേറിട്ടൊരു വഴിയിലൂടെയാണ് സിനിമയുടെ ടൈറ്റില്‍ പുറത്തുവിട്ടത്. കുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ ശിവരാത്രി ദിനത്തില്‍ 150 ഡ്രോണുകള്‍ പറത്തിയാണ് സിനിമയുടെ ടൈറ്റില്‍ റിലീസ് ചെയ്തത്.കുംഭമേളയുടെ ദൃശ്യങ്ങള്‍ ബ്രഹ്മാസ്ത്രയില്‍ ഉപയോഗിക്കുന്നതിനാലാണ് ചിത്രീകരണം ശിവരാത്രി ദിനത്തില്‍ തുടങ്ങിയത്. ഡ്രോണുകള്‍ ഒരുമിച്ച് ചേര്‍ന്ന് ബ്രഹ്മസ്ത്ര എന്ന പേര് ആകാശത്ത് എഴുതിയപ്പോള്‍ അതിന് നിരവധി പേര്‍ സാക്ഷികളായി.മൂന്ന് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ബ്രഹ്മസ്ത്രയുടെ ആദ്യ ഭാഗം ഈ വര്‍ഷം ക്രിസ്തുമസിനെത്തും. അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനുമൊപ്പം അമിതാഭ് ബച്ചന്‍, നാഗാര്‍ജുന തുടങ്ങിയ താരങ്ങളുമെത്തുന്നു. കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സാണ് നിര്‍മാണം.ബ്രഹ്മാസ്ത്രയുടെ ലോഗോ കരണ്‍ ജോഹര്‍ ഇന്ന് ട്വിറ്ററില്‍ പുറത്തുവിട്ടു. എല്ലാ ആയുധങ്ങളും തുല്യമല്ല എന്ന് പറഞ്ഞാണ് ലോഗോ പുറത്തുവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.