രക്ഷിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കില്ല, പ്രണയദിനത്തില്‍ പ്രതിജ്ഞയെടുത്ത് വിദ്യാര്‍ത്ഥികള്‍!!

0
55

അനേകം യുവതീയുവാക്കള്‍ പരസ്പരം ഇഷ്ടം തുറന്ന് പറയുകയും ഇഷ്ടത്തിലാവുകയും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനമെടുക്കുകയും ഒളിച്ചോടുകയും വിവാഹതിരാവുകയുമൊക്കെ ചെയ്യുന്ന ദിനമാണ് ഫെബ്രുവരി പതിനാല് അഥവാ വാലന്റൈന്‍സ് ദിനം. അങ്ങനെയുള്ളതില്‍ പലതും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സമ്മതമില്ലാതെയാണെന്നത് മറ്റൊരു വസ്തുതയാണ്. ഈ സാഹചര്യത്തില്‍ ഇപ്പോഴിതാ ഗുജറാത്തിലെ സൂററ്റിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വ്യത്യസ്തമായ ഒരു പ്രതിജ്ഞയെടുത്തിരിക്കുന്നു.

എന്തൊക്കെ സംഭവിച്ചാലും രക്ഷിതാക്കളുടെ സമ്മതമില്ലാതെ പ്രണയ വിവാഹം കഴിക്കില്ലെന്നാണ് ഗുജറാത്തിലെ സൂററ്റിലുള്ള 10,000 ത്തോളം കൗമാരപ്രായക്കാരായ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍.

പ്രണയദിനത്തില്‍ തന്നെയാണ് ഇവര്‍ രക്ഷിതാക്കളുടെ സമ്മതമില്ലാതെ പ്രണയമില്ലെന്ന് പ്രതിജ്ഞയെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.ഇവര്‍ പ്രതചിജ്ഞയെടുക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു.രക്ഷിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കില്ലെന്ന പ്രതിജ്ഞയ്ക്കൊപ്പം, പ്രണയബന്ധങ്ങള്‍ക്ക് താത്പര്യമില്ലെന്നുമാണ് ഇവര്‍ പ്രതിജ്ഞയിലൂടെ സമ്മതിക്കുന്നത്. മുകുള്‍ ചോക്സി എഴുതിയ കവിതയാണ് പ്രതിജ്ഞയായി ചൊല്ലുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here