രക്ഷിതാക്കളെ സ്‌കൂളില്‍ വിളിച്ചുവരുത്തി അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ വാളകം ബ്രൈറ്റ് പബഌക്ക് സ്‌കൂള്‍ പ്രിന്‍സിപ്പലിനും പ്രധാന അധ്യാപികയ്ക്കും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇരുവര്‍ക്കുമെതിരെ ജുവൈനില്‍ ആക്ടിലെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചിരുന്നു. തുടര്‍ന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോര്‍ജ്ജ് ഐസകും ഭാര്യയും പ്രധാന അധ്യാപികയുമായ കെഎം ലീലാമ്മയും കോടതിയെ സമീപിച്ചത്. കുട്ടികളുടെ ഭാവിയെ മുന്‍നിര്‍ത്തി ശിക്ഷണനടപടികള്‍ സ്വീകരിക്കാന്‍ അധ്യാപകര്‍ക്ക് അധികാരമുണ്ടെന്നും അതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിപ്പിച്ചത് ശരിയായ നടപടിക്രമമാണെന്നുമുള്ള വാദം അംഗീകരിച്ചാണ് ഇരുവര്‍ക്കും ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

പഴയപാഠപുസ്തകം കൊണ്ടുവരാത്തതുമായി ബന്ധപ്പെട്ട് ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയുടെ അമ്മയെ സ്‌കൂളില്‍ വിളിച്ചുവരുത്തി ഇരുവരും ചേര്‍ന്ന് അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പടെ പ്രചരിച്ചതോടെ വിവാദമായിരുന്നു. വീട്ടമ്മയും വിദ്യാര്‍ത്ഥിയും കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചികിത്സ തേടുകയും ചെയ്തിരുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മീഷനുള്‍പ്പടെ ഇടപെട്ടതോടയൊണ് പൊലീസ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

അധ്യാപകദമ്ബതികളെ അറസ്റ്റ് ചെയ്യാനായി സ്‌കൂളിലെത്തിയ പൊലീസിനെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്ന് ഉപരോധിക്കുകയും സംഘര്‍ഷാവസ്ഥ ഉണ്ടാക്കുകയും ചെയ്തിരുന്നു. പൊലീസ് അറസ്റ്റ് ചെയ്യുമെന്നുറപ്പായതോടെ ദമ്ബതികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.