തിരിച്ചടിച്ച് ഇന്ത്യ;പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളില്‍ മിന്നൽ ആക്രമണം

0
95

പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യയുടെ മിന്നൽ ആക്രമണം. അതിര്‍ത്തിക്കപ്പുറത്തെ ഭീകര ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യ ഭീകര ക്യാമ്പുകളില്‍ 1000 കിലോ ബോംബ് വര്‍ഷിച്ചതായും പറഞ്ഞു. ഇന്ന് പുലര്‍ച്ചെ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ആക്രമണം നൂറ് ശതമാനം വിജയമായിരുന്നുവെന്ന് ഇന്ത്യ സ്ഥിരീകരിച്ചു.

ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ സേനാ മേധാവി ആസിഫ് ഗഫൂര്‍ തന്നെ രംഗത്തെത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ മിന്നല്‍ ആക്രമണം. പാക് അധീന കശ്മീരിലെ ബാലാകോട്ട് മേഖലിയില്‍ പ്രവര്‍ത്തിക്കുന്ന ഭീകര കേന്ദ്രങ്ങളാണ് സേന തകര്‍ത്തിരിക്കുന്നത്. എയര്‍ഫോഴ്സിന്റെ 12 മിറാഷ് യുദ്ധവിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തു എന്നാണ് വ്യോമസേന അറിയിച്ചിരിക്കുന്നത്.

ലേസര്‍ ഗെെഡഡ് ബോംബുകള്‍ ഉപയോഗിച്ചുള്ള പ്രത്യാക്രമണമാണ് ഇന്ത്യ നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ പശ്ചാതലത്തില്‍ ജമ്മു കശ്മീരിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു ഇന്ത്യ. ഭീകരാക്രമണത്തിന് ഉത്തരവാദികളായ ജെയ്ഷെ മുഹമ്മദിന്റെ താവളങ്ങള്‍ ലക്ഷ്യമാക്കിയാണ് വ്യോമ സേന ആക്രമണം നടത്തിയിരിക്കുന്നത്. തിരിച്ചടിക്കാന്‍ സെെന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതായി ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.