പട്ടാള വേഷത്തില്‍ തോക്കേന്തി വാര്‍ത്താ അവതരണം

0
150

വാര്‍ത്താ ചാനലുകള്‍ വ്യത്യസ്തതയ്ക്കും പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിനും വേണ്ടി പലതരം പരീക്ഷണങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ ധാര്‍മ്മിതക ചോരാതെയാവണം ഇത്തരം പരീക്ഷണങ്ങള്‍.നടി ശ്രീദേവിയുടെ അപകട മരണവുമായി ബന്ധപ്പെട്ട് ചില ചാനലുകള്‍ കാണികളെ പിടിച്ചിരുത്താന്‍ വേണ്ടി ചെയ്ത സാഹസങ്ങള്‍ ആരും മറന്ന് കാണില്ല.ബാത്ത് ടബ്ബില്‍ കിടന്ന് വരെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തവരുണ്ട്. ഇപ്പോഴിതാ ഇന്ത്യ – പാക് സംഘര്‍ഷം യുദ്ധഭീതിക്ക് സമാനമായ സാഹചര്യത്തിലേക്ക് കടക്കുമ്പോള്‍ ഒരു തെലുങ്ക് വാര്‍ത്താ ചാനലില്‍ അവതാരകന്‍ പ്രത്യക്ഷപ്പെട്ടത് പട്ടാള വേഷത്തിലായിരുന്നു. പട്ടാള വേഷം മാത്രമല്ല, കയ്യില്‍ ഒരു കളിത്തോക്കും വച്ചുകൊടുത്തു. ഗുജറാത്ത്, പഞ്ചാബ് അതിര്‍ത്തി മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച സാഹചര്യത്തില്‍ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ കുറിച്ച് സംസാരിക്കാനാണ് അവതാരകന്‍ പട്ടാള വേഷം കെട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.