അവാർഡുകൾ വാരിക്കൂട്ടി ‘സുഡാനി ഫ്രം നൈജീരിയ’

  0
  88

  49 ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വാരിക്കൂട്ടി ‘സുഡാനി ഫ്രം നൈജീരിയ’ .മികച്ച ജനപ്രിയ ചിത്രം,മികച്ച തിരക്കഥ,മികച്ച നടൻ ,മികച്ച നവാഗത സംവിധായകൻ,മികച്ച സ്വഭാവ നടിമാർക്കുള്ള പുരസ്കാരവും സുഡാനി ഫ്രം നൈജീരിയ സ്വന്തമാക്കി. മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ നവാഗതനായ സക്കറിയ ഒരുക്കിയ ചിത്രമാണിത് .പൂര്‍ണമായും ഒരു ഫുട്‌ബോള്‍ സിനിമയെന്ന് പറയാന്‍ കഴിയില്ല . എന്നാൽ, ഫുട്‌ബോള്‍ എന്ന ഭാഷയെ അല്ലെങ്കില്‍ മാധ്യമത്തെ അതിമനോഹരമായി ഉപയോഗിച്ച ചിത്രമാണിത്. ലളിതമായ ഒരു വിഷയം നാടകീയത തെല്ലുമില്ലാതെ ഒരുക്കിയിരിക്കുന്നു. സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ ഓരോ സിനിമാപ്രേമിയും പറയും ഇതൊരു നവാഗതന്‍ സംവിധാനം ചെയ്ത ചിത്രമല്ലെന്ന്. കെഎല്‍ 10 പത്ത് എന്ന സിനിമ സംവിധാനം ചെയ്ത മുഹ്‌സിന്‍ പരാരിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ ഫുട്ബാൾ കളിക്കാനായി ആഫ്രിക്കയിൽ നിന്നും കളിക്കാർ എത്താറുണ്ട്.എന്നാൽ മിക്കവരും ഫു്ടബോള്‍ അറിയാവുന്നവര്‍. കൂടാത്തതിന് മെയ്കരുത്തും. ഇവയെല്ലാം അവര്‍ക്ക് വിവിധ പ്രാദേശിക ഫുട്‌ബോള്‍ ക്ലബുകളില്‍ സ്ഥാനം നേടിക്കൊടുക്കും. ചിത്രത്തിലെ മജീദിനേക്കാള്‍ ഇരട്ടി പ്രശ്‌നങ്ങള്‍ ആ നൈജീരിയക്കാരനുണ്ട്. അക്കഥ പറയുന്നതിനിടെ നൈജീരയുടെ സാമൂഹിക- സാമ്പത്തിക അവസ്ഥയും സുഡാനി ഫ്രം നൈജീരിയ ചര്‍ച്ച ചെയ്യുന്നു.കൂടാതെ മലപ്പുറത്തിന്റെ ഫുട്ബാൾ സംസ്കാരം മുഴുവൻ വരച്ചു കാട്ടുന്ന ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ.എടുത്ത് പറയേണ്ടത് മജീദിന്റെ ഉമ്മയായി അഭിനയിച്ച സാവിത്രീ ശ്രീധരന്റേയും സരസ ബാലുശേരിയുടേയും പ്രകടനമാണ് . അതാണ് അവർക്ക് മികച്ച സ്വഭാവ നടിമാർക്കുള്ള പുരസ്‍കാരം നൽകിയതും.ചിത്രത്തില്‍ സൗബിന്‍ ചെയ്ത കഥാപാത്രത്തോളം അവര്‍ക്കും പ്രാധാന്യമുണ്ടായിരുന്നു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.