സംസ്ഥാന സിനിമ അവാർഡ് തിളക്കത്തിൽ കണ്ണൂർ കുവേരി ഗ്രാമം

0
97

കണ്ണൂർ ജില്ലയിലെ ചപ്പാരപ്പടവ് പഞ്ചായത്തിലുൾപ്പെടുന്ന കുവേരി ഗ്രാമം സിനിമ അവാർഡിന്റെ തിളക്കത്തിലാണ്.മികച്ച സിനിമയ്ക്കുള്ള അവാർഡ് നേടിയ ‘ കാന്തൻ ദി ലവർ ഓഫ് കളർ ‘എന്ന സിനിമയുടെ സംവിധായകനും കഥാകൃത്തും കുവേരി സ്വദേശികളാണ്.വിവിധ ഡോക്യൂമെന്ററികളിലൂടെ കഴിവുതെളിയിച്ച ഷെരീഫ് ഈസ സംവിധാനം ചെയ്യ്ത ഈ ചിത്രത്തിന്റെ കഥ പ്രമോദ് കുവേരിയുടടെതാണ്.സിനിമയുടെ അണിയറപ്രവർത്തകർ ഭൂരിഭാഗവും തളിപ്പറമ്പിലുള്ളവർ തന്നെയുമാണ്.ആദിവാസി-ദളിത് മേഖലയിലെ സാമൂഹിക പ്രവർത്തക ദയാബായി ആണ് ഇതിൽ പ്രധാന വേഷം ചെയ്യുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത.വയനാട് തിരുനെല്ലി നിങ്ങറ കോളനിയും മനുഷ്യരുമാണ് സിനിമയുടെ ഇതിവൃത്തം.കടക്കെണിയിൽപ്പെട്ടു ജീവനൊടുക്കിയവരാണ് കാന്തന്റെ മാതാപിതാക്കൾ.റോളിംഗ് എന്റർടൈൻമെന്റ് ബാനറിൽ സൗഹൃദ സിനിമാക്കൂട്ടമാണ് നിർമാണം.പ്രജിത് എന്ന ബാലനാണ് കാന്തനായി വേഷമിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.