ശ്രീധരൻ പിള്ളേ.. നിങ്ങൾ പെട്ടൂട്ടാ..

  0
  134

  ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ബി ജെ പിയിൽ പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.ഇപ്പോഴത്തെ പ്രശനം ശ്രീധരൻ പിള്ളയുടെ നടപടിയാണ്.തിരഞ്ഞെടുപ്പ് സമിതി ചേരാതെ കേന്ദ്ര ഗവൺമെന്റിന് സ്ഥാനാർഥിപ്പട്ടിക കൊണ്ടുപോയിക്കൊടുത്ത ശ്രീധരൻ പിള്ള ശരിക്കും പെട്ടിരിക്കുകയാണ്.ശ്രീധരന്‍ പിള്ളയുടെ നടപടിക്കെതിരെ മുരീളധരപക്ഷത്തെയും കൃഷ്ണദാസ് പക്ഷത്തെയും നേതാക്കള്‍ ദേശീയ നേതൃത്വത്തിന് പരാതി നൽകുകയും ചെയ്തിട്ടുണ്ട്പി എസ് ശ്രീധരന്‍ പിള്ളയും കേരളത്തിന്റെ ചുമതലയുള്ള സഹസംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷും ചേര്‍ന്ന് തീരുമാനിക്കുന്നുവെന്നാണ് പ്രധാന പരാതി. .അതേസമയം ദേശീയ ജനറല്‍ സെക്രട്ടറി മുരളീധരറാവുവിന്റെ നേതൃത്വത്തില്‍ ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തിലും സംസ്ഥാന അധ്യക്ഷനെതിരെ വിമര്‍ശനം ഉയരുന്നുണ്ട് .ഓരോ മണ്ഡലത്തില്‍ നിന്ന് മൂന്ന് പേരെ ഉള്‍പ്പെടുത്തിയാണ് ബി ജെ പി സംസ്ഥാന ഘടകം തങ്ങളുടെ സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറിയത്. കുമ്മനം രാജശേഖരന്‍, സുരേഷ്‌ഗോപി എന്നിവരും കെ സുരേന്ദ്രന്‍, പി കെ കൃഷ്ണദാസ്, എം ടി രമേശ്, ശോഭാസുരേന്ദ്രന്‍ എന്നീ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടുന്ന ലിസ്റ്റാണ് കേന്ദ്രത്തിന് കൈമാറിയിട്ടുള്ളത്. ബി ഡി ജെ എസിന്റെ ആറ് സീറ്റെന്ന അവകാശവാദം നിലനില്‍ക്കെയാണ് ബി ജെ പി പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയത്. ഒരു മണ്ഡലത്തില്‍ മൂന്ന് പേരുകള്‍ ഉള്‍പ്പെടുത്തിയാണ് പ്രാഥമിക പട്ടിക തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെയും നടന്‍ സുരേഷ് ഗോപിയേയും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.