സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഇന്ന് വിധി പറയും

0
111

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഇന്ന് വിധി പറയും. വ്യവസായിയായ ടി.സി.മാത്യുവിന് സോളാര്‍ പാനലുകളുടെയും, കാറ്റാടി യന്ത്രങ്ങളുടെ വിതരണാവകാശം നല്‍കാമെന്ന് പറഞ്ഞ് 1.5 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ അന്തിമ വാദം പൂര്‍ത്തിയായി. വിധി ഇന്ന് പറയും.

സരിത.എസ്.നായര്‍, ബിജു രാധാകൃഷ്ണന്‍, എന്നിവരാണ് കേസിലെ പ്രതികള്‍. 2013ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സൗരോര്‍ജ ഉത്പാദനത്തില്‍ കേരളം വളരെ പിന്നില്‍ തിരുവനന്തപുരം കൊല്ലം ജില്ലകളിലെ സോളാര്‍ ഉപകരണങ്ങളുടെ മൊത്ത വിതരണ അവകാശം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് തിരുവനന്തപുരം പട്ടം സ്വദേശിയും വ്യവസായിയും ആയ ടി.സി..മാത്യൂവില്‍ നിന്ന് പണം തട്ടിയെടുത്തത്. വര്‍ഷം തോറും ഏഴ് ശതമാനം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും മുടക്കുന്ന പണത്തിന് ഇരട്ടി വരുമാനം ലഭിക്കുമെന്നും തമിഴ്‌നാട് പ്രദേശത്ത് നിലവില്‍ ധാരാളം കാറ്റാടി യന്ത്രങ്ങള്‍ ഉണ്ടെന്നും സരിത പറഞ്ഞു വിശ്വസിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ ഈ സംഭവത്തിന് മുഴുവന്‍ ചരട് വലി നടത്തിയത് ബിജു രാധാകൃഷ്ണനായിരുന്നെന്നും മാത്യുവിന്റെ അഭിഭാഷക കെ. കുസുമം കോടതിയില്‍ വധിച്ചു. എഗ്രിമെന്റ് ഉണ്ടാക്കിയിരുന്നത് ടീം സോളാര്‍ എനര്‍ജി സൊല്യൂഷന്‍സ് കമ്ബനിയും ലിവ ബില്‍ഡേഴ്‌സ് ആന്‍ഡ് പ്രോപ്പര്‍ട്ടീസ് എന്ന കമ്ബനിയുമായിട്ടാണ്. ഇത് ഒരു സിവില്‍ കേസിന്റെ നടപടിയില്‍ വരുന്ന കേസ് മാത്രമാണെന്നും സരിതയ്ക്ക് ഒരു രാഷ്ട്രീയ ബന്ധവും ഇല്ലെന്നും സരിത.എസ്.നായരുടെ അഭിഭാഷകന്‍ മറുപടി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.