ഷുക്കൂര്‍ വധം; കുടുങ്ങുമോ ജയരാജന്‍??

0
338

ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജന്റെയും ടി.വി.രാജേഷിന്റെയും വ്യക്തമായ പങ്ക് ചൂണ്ടിക്കാട്ടുന്നുണ്ട് സിബിഐ കുറ്റപത്രത്തില്‍. ഇരുവര്‍ക്കെതിരേയുമുള്ള തെളിവുകള്‍ സിബിഐ അക്കമിട്ട് നിരത്തി.നേതാക്കള്‍ ഇടപെട്ട് നടത്തിയ ഗൂഢാലോചനയും ആസൂത്രണവുമാണ് ഷുക്കൂര്‍ വധത്തിലേതെന്ന് കുറ്റപത്രം വ്യക്തമാക്കുന്നത്.

പെട്ടെന്നുണ്ടായ പ്രകോപനമല്ല ബോധപൂര്‍വ്വമായ ആസൂത്രണമാണ് ഷുക്കൂറിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് തലശ്ശേരി കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. കുറ്റപത്രവുമായി ബന്ധപ്പെട്ട കേസ് ഇന്ന് തലശ്ശേരിയിലെ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. കേസ് സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെടും.

രാഷ്ട്രീയമായി ഇതിനോടകം ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ ഇന്നും കോടതിയിൽ നിർണായക നീക്കങ്ങളുണ്ട്. നേരത്തെ കണ്ടെത്തി സമർപ്പിച്ചതിൽ നിന്ന് വ്യത്യസ്തമായി യാതൊന്നും സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ഇല്ലെന്ന് കാട്ടി കുറ്റപത്രം തള്ളാനുള്ള വാദം പി ജയരാജന്റെയും ടിവി രാജേഷിന്റെയും അഭിഭാഷകർ ഉയർത്തുമെന്നതാണ് ഇതിൽ പ്രധാനം. തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ഗൂഢാലോചനയും കൊലക്കുറ്റവും ചുമത്തപ്പെട്ട പി ജയരാജനെയും ടി.വി രാജേഷ് എംഎൽഎയെയും കേസിൽ നിന്ന് ഒഴിവാക്കിക്കിട്ടാനായി വിടുതൽ ഹർജി തയാറായിക്കഴിഞ്ഞു.

അനുബന്ധ കുറ്റപത്രത്തിൽ പരാമർശിക്കപ്പെട്ട പി ജയരാജനടക്കമുള്ള പ്രതികൾ കോടതിയിലെത്തുന്നുണ്ട്. സിബിഐ പ്രതിനിധിയും കോടതിയിൽ ഹാജരാകും. വിചരാണ എറണാകുളത്ത് നടത്തണമെന്ന കാര്യത്തിൽ സിബിഐ തന്നെ മുൻകൈയെടുത്ത് കോടതിയിൽ കാര്യങ്ങൾ മുന്നോട്ട് നീക്കുമെന്നാണ് ഷുക്കൂറിന്റെ കുടുംബം പ്രതീക്ഷിക്കുന്നത്.

സിബിഐ കുറ്റം ചുമത്തിയ കേസുകൾ സിബിഐ കോടതിയിൽ വിചാരണ ചെയ്യണമെന്ന സുപ്രിം കോടതി നിർദേശം ചൂണ്ടിക്കാട്ടിയാകും ഇത്. ഇതിൽ തീരുമാനമറിഞ്ഞ ശേഷമാകും എരണാകുളം സിജെഎം കോടതിയിലേക്ക് വിചാരണ മാറ്റാനാവശ്യപ്പെട്ട് ഷുക്കൂറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കുക. എന്നാൽ വിടുതൽ ഹർജിയിലടക്കം ഇന്ന് തീരുമാനം ഉണ്ടാകുമോയെന്ന് ഉറപ്പില്ല. പുതിയ യാതൊന്നും ഇല്ലെന്നും രാഷ്ട്രീയക്കളിയാണ് പിറകിലെന്നും ആരോപിച്ച കുറ്റപത്രത്തിന്മേൽ കോടതിയിൽ ഇന്ന് നടക്കുന്ന എല്ലാ നീക്കങ്ങളും നിർണായകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.