ഷുക്കൂർ വധക്കേസ് ;കോടതി തീരുമാനം നിർണായകം

0
107

 

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എമ്മിന് ഇന്ന് നിര്‍ണായക ദിനം. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി.രാജേഷ് എംഎല്‍എയ്ക്കും എതിരെയുള്ള സിബിഐ കുറ്റപത്രം സ്വീകരിക്കണോ തള്ളണോയെന്ന് കോടതി ഇന്ന് തീരുമാനിക്കും.കേസ് കൊച്ചിയിലെ സിബിഐ കോടതിയിലേക്ക് മാറ്റണമെന്നാണ് സിബിഐ യുടെ ആവശ്യം. ഈ ആവശ്യത്തിന്മേല്‍ തീരുമാനമെടുത്ത ശേഷമാകും കോടതി മറ്റു നടപടികളിലേക്ക് കടക്കുക. പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഷുക്കൂറിനെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. പി. ജയരാജനെതിരെ കൊലക്കുറ്റവും ടി.വി.രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റവുമാണ് സിബിഐ ചുമത്തിയിട്ടുള്ളത്. 2012 ഫെബ്രുവരി 20 കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വെച്ച്‌ രണ്ടര മണിക്കൂറോളം ബന്ദിയാക്കി വെച്ച ശേഷം കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫിന്‍റെ പ്രാദേശിക നേതാവുമായ അബ്ദുല്‍ ഷുക്കൂര്‍ എന്ന ഷുക്കൂര്‍ കൊല്ലപ്പെടുന്നത് . കൂടെയുണ്ടായിരുന്ന സക്കരിയക്ക് ഗുരുതരമായി വെട്ടേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.