ഷുക്കൂർ കേസ് വിചാരണ കൊച്ചിയിലേക്ക് മാറ്റണമെന്ന് സി ബി ഐ

0
102

അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ. കോടതിയിലേക്ക് മാറ്റണമെന്ന് അന്വേഷണ സംഘം തലശ്ശേരി സെഷന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ സാഹചര്യം മാറിയെന്നും കോടതി മാറ്റേണ്ട ആവശ്യമില്ലെന്നും പ്രതിഭാഗവും വ്യക്തമാക്കി. തുടര്‍ന്ന് കേസ് 19 ന് പരിഗണിക്കുന്നതിനായി മാറ്റിവച്ചു.പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ടി.വി.രാജേഷ് എം.എല്‍.എ ഇന്നലെ കോടതിയില്‍ ഹാജരായി. അതേസമയം സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ എത്തിയില്ല.കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തപ്പെട്ട 27 മുതല്‍ 32 വരെയുള്ള പ്രതികള്‍ വിടുതല്‍ ഹര്‍ജി നല്‍കിയെങ്കിലും ഇത് പരിഗണിക്കുന്നതും മാറ്റിവെച്ചു. ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ എവിടെ നടത്തുന്നുവെന്നതില്‍ ആശങ്കയില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കെ.വിശ്വന്‍ പറഞ്ഞു. എന്നാല്‍ സി.ബി.ഐയുടെ ബാലിശമായ ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും നിയമപരമായി അനുവദിക്കാവുന്ന കോടതികളിലേ വിചാരണ നടത്താവൂവെന്നും അദ്ദേഹം പറഞ്ഞു. കേസിലെ ആദ്യ രണ്ടുസാക്ഷികള്‍ ലീഗ് പ്രവര്‍ത്തകരാണ്. ഇതില്‍ ഒരാളെ മാത്രം ചോദ്യംചെയ്തതില്‍ ദുരൂഹതയുണ്ട്.ആദ്യ കുറ്റപത്രം സമര്‍പ്പിച്ച സമയത്ത് ആത്തിക്ക ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നു. അന്ന് സാക്ഷിമൊഴികള്‍ ദുര്‍ബലമാണെന്ന് അവരും കോടതിയെ അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം കോടതിയില്‍ അറിയിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.