‘പ്രതീക്ഷകളെയെല്ലാം ചവിട്ടിയെരിച്ചാണ് അവര്‍ അവനെ ഇല്ലാതാക്കിയത്’

0
131

ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജന് മേല്‍ കൊലക്കുറ്റവും ഗൂഢാലോചനയും, ടി.വി രാജേഷിന് മേല്‍ ഗൂഢാലോചനക്കുറ്റവും ചുമത്തിയിരിക്കുകയാണ് സിബിഐ.ഈ സാഹചര്യത്തില്‍ ഷുക്കൂറിന്റെ സഹോദരന്റെ കുറിപ്പ് വൈറലാവുകയാണ്.ഉമ്മയുടെ നിലവിളി എന്റെ കാതുകളില്‍ നിന്നും ഒഴിയുന്നില്ല.എന്റെ പൊന്നനിയനെ രക്ഷിക്കാനാവാത്തതിന്റെ കഴിവു കേടില്‍ ഞാന്‍ വെന്തുിരുകുന്നു.എന്റെ അനുജനും ഒരു വേള കരുതിയിരിക്കാം ചേട്ടന്‍ പത്ര പ്രവര്‍ത്തകനല്ലെ സിപിഎമ്മിന്റെ നേതാക്കളെ പ്പോലും പരിചയമുണ്ടാകില്ലെ അങ്ങനെയെങ്കിലും രക്ഷപ്പെടുത്തുമെന്ന്.പ്രതീക്ഷകളെയെല്ലാം ചവിട്ടിയെരിച്ചാണ് അവര്‍ അവനെ ഇല്ലാതാക്കിയത്.2012 ഫെബ്രുവരി 20നു കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവ് വയലിലാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയത്. അന്നേദിവസം പട്ടുവത്ത് ലീഗ് പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ സിപിഎം പ്രവര്‍ത്തകനെ സന്ദര്‍ശിക്കാനെത്തിയ ജില്ലാ സെക്രട്ടറി പി ജയരാജന്‍, കല്ല്യാശ്ശേരി എംഎല്‍എ ടി വി രാജേഷ് എന്നിവര്‍ സഞ്ചരിച്ച വാഹനം തടഞ്ഞ് ആക്രമിച്ചതിനു തൊട്ടുപിന്നാലെയാണ് കൊലപാതകം. ഇതേത്തുടര്‍ന്ന് പ്രദേശത്ത് വ്യാപക സംഘര്‍ഷം അരങ്ങേറുന്നതിനിടെ സുഹൃത്തുക്കള്‍ക്കൊപ്പം കണ്ണപുരം കീഴറയിലെത്തിയ ഷുക്കൂറിനെ രണ്ടര മണിക്കൂറോളം പ്രദേശത്തെ ഒരു വീട്ടില്‍ ബന്ദിയാക്കി വിചാരണ ചെയ്ത്, മൊബൈല്‍ ഫോണില്‍ ചിത്രമെടുത്ത് ഉന്നത നേതാവിന് അയച്ചുകൊടുത്ത് ഉറപ്പുവരുത്തിയ ശേഷം കുത്തിക്കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം. പാര്‍ട്ടി കോടതിയാണ് വിധി നടപ്പാക്കിയതെന്ന പോലിസ് പരാമര്‍ശം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഷുക്കൂറിനൊപ്പം കൂടെയുണ്ടായിരുന്ന സക്കരിയ്യയ്ക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തിരുന്നുകേസില്‍ 32ാം പ്രതിയാണ് പി ജയരാജന്‍. ടി വി രാജേഷിനെയും പി ജയരാജനെയും അറസ്റ്റ് ചെയ്തിരുന്നെങ്കിലും മാസങ്ങള്‍ക്കു ശേഷം ജാമ്യത്തിലിറങ്ങി. സിബിഐ അന്വേഷണത്തെ എതിര്‍ത്ത് ജയരാജനും രാജേഷും നല്‍കിയ ഹരജി നേരത്തേ സുപ്രിംകോടതി തള്ളിയിരുന്നു.ഞാന്‍ കേണപേക്ഷിച്ചിരുന്നെങ്കില്‍ അനവെ അവര്‍ കൊല്ലില്ലായിരുന്നു എന്ന ഷുക്കൂറിന്റെ ഉമ്മയുടെ വാക്കുകളും ഒരു തീരാ നൊമ്പരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.