ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സ്; വി​ചാ​ര​ണ എ​വി​ടെ ?

0
109

മു​സ്‌​ലിം​ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ ത​ളി​പ്പ​റ​മ്ബ് അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ നി​യ​മ കു​രു​ക്കി​ലേ​ക്ക്. കേ​സ് കൊ​ച്ചി​യി​ലേ​ക്ക് മാ​റ്റാ​ന്‍ സി​ബി​ഐ നീ​ക്ക​മാ​രം​ഭി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട് ഇ​തി​ന​കം പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച സി​ബി​ഐ നി​ല​പാ​ട് 14 ന് ​സി​ബി​ഐ പ്രോ​സി​ക്യൂ​ട്ട​ര്‍ ത​ല​ശേ​രി സെ​ഷ​ന്‍​സ് കോ​ട​തി​യെ അ​റി​യി​ക്കും. കേ​സി​ന്‍റെ വി​ചാ​ര​ണ കൊ​ച്ചി​യി​ലേ​ക്ക് മാ​റ്റാ​ന്‍ സി​ബി​ഐ നീ​ക്കം ന​ട​ത്തു​ന്നി​ല്ലെ​ങ്കി​ല്‍ ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച്‌ ത​ങ്ങ​ള്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ഷു​ക്കൂ​റി​ന്‍റെ മാ​താ​വ് ആ​ത്തി​ക്ക​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ അ​ഡ്വ.​കെ.​എ. ല​ത്തീ​ഫ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. എ​ന്നാ​ല്‍ കോ​ട​തി​മാ​റ്റ​ത്തെ​ക്കു​റി​ച്ച്‌ ഇ​പ്പോ​ള്‍ പ്ര​തി​ക​ര​ണ​ത്തി​നി​ല്ലെ​ന്നാ​ണ് പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ന്‍ അ​ഡ്വ.​കെ.​വി​ശ്വ​ന്‍റെ നി​ല​പാ​ട്. എം​എ​ല്‍​എ മാ​രും മു​ന്‍ എം​എ​ല്‍​എ​മാ​രും പ്ര​തി​ക​ളാ​യ കേ​സു​ക​ള്‍ അ​താ​ത് ജി​ല്ല​ക​ളി​ല്‍ ത​ന്നെ വി​ചാ​ര​ണ ന​ട​ത്ത​ണ​മെ​ന്ന സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വും നി​ല നി​ല്‍​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സി​ന്‍റെ വി​ചാ​ര​ണ ഏ​ത് കോ​ട​തി​യി​ല്‍ ന​ട​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ നി​യ​മ വൃ​ത്ത​ങ്ങ​ളി​ല്‍ ച​ര്‍​ച്ച സ​ജീ​വ​മാ​ണ്.

ലോ​ക്ക​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച്‌ വി​ചാ​ര​ണ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന കേ​സി​ലാ​ണ് സി​ബി​ഐ​യു​ടെ അ​നു​ബ​ന്ധ​ന കു​റ്റ​പ​ത്ര​വും വ​ന്നി​ട്ടു​ള്ള​ത് എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​കേ​സി​ലു​ണ്ട്. ര​ണ്ട് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ ര​ണ്ട് കു​റ്റ പ​ത്ര​വു​മു​ള്ള ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സി​ന്‍റെ വി​ചാ​ര​ണ എ​വി​ടെ ന​ട​ക്കും എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​നി​യും ഉ​ത്ത​ര​മാ​യി​ട്ടി​ല്ല. ആ​ര്‍​എ​സ്‌എ​സ് നേ​താ​വ് മ​നോ​ജ് കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ ഏ​റെ നാ​ള്‍ നീ​ണ്ടു നി​ന്ന നി​യ​മ പോ​രാ​ട്ട​ങ്ങ​ള്‍​ക്കൊ​ടു​വി​ലാ​ണ് കേ​സ് കൊ​ച്ചി സി​ബി​ഐ കോ​ട​തി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ഷു​ക്കൂ​ര്‍ കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി പി.

​ജ​യ​രാ​ജ​ന്‍, ടി.​വി.​രാ​ജേ​ഷ് എം​എ​ല്‍​എ എ​ന്നി​വ​ര്‍​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​വും ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന​യും ചു​മ​ത്തി സി​ബി​ഐ ത​ല​ശേ​രി സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ 2019 ജ​നു​വ​രി 4 നാ​ണ് കു​റ്റ​റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. അ​ഡീ​ഷ​ണ​ല്‍ എ​സ്പി ഹ​രി​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​ബി​ഐ സം​ഘ​മാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.