മലയാള സിനിമയുടെ രോമാഞ്ചം ഷക്കീല വീണ്ടും സിനിമ ലോകത്തേക്ക്

0
122

 

പുതിയ ചുവട് വയ്പുമായി തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഷക്കീല രംഗത്ത്. സിനിമ നിരൂപങ്ങളുമായാണ് ആരാധകര്‍ക്ക് മുന്നിലേക്ക് താരം എത്തുന്നത്. സൂപ്പര്‍ റോയല്‍ ടി.വി എന്ന തമിഴ് യൂ ട്യൂബ് ചാനലിന് വേണ്ടിയാണ് താരം സിനിമാ നിരൂപണവുമായി എത്തിയിരിക്കുന്നത്. ആര്‍.ജെ ബാലാജി നായകനായ പൊളിറ്റിക്കല്‍ സറ്റയര്‍ ചിത്രം എല്‍.കെ.ജിയാണ് ഷക്കീല ആദ്യം അവലോകനം ചെയ്യുന്നത്.പഴയെ കാല നായികയുടെ പുതിയ ചുവടുവെയ്പിന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. കെ.ആര്‍ പ്രഭു സംവിധാനം ചെയ്ത എല്‍.കെ.ജിയില്‍ ആര്‍.ജെ ബാലാജി, പ്രിയ ആനന്ദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.തമിഴ്‌നാട് രാഷ്ട്രീയത്തിലെ അതികായരായ സെല്ലുര്‍ രാജ, വൈക്കോ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിങ്ങനെ നിരവധി രാഷ്ട്രീയ നേതാക്കളെ സിനിമ ആക്ഷേപഹാസ്യ രൂപത്തില്‍ വിമര്‍ശിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ ശ്രദ്ധേയമായ രാഷ്ട്രീയ സമരങ്ങളും സംഭവങ്ങളും പരാമര്‍ശിക്കുന്ന ട്രെയിലര്‍ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.