സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലെ സ​മ​ര​പ്പ​ന്ത​ലു​ക​ള്‍ പൊ​ളി​ച്ചു​നീ​ക്കി; സ​മ​രം തു​ട​ര്‍​ന്ന് ശ്രീ​ജി​ത്ത്

0
143

സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ലെ സ​മ​ര​പ്പ​ന്ത​ലു​ക​ള്‍ മു​ന്ന​റി​യി​പ്പി​ല്ലാ​തെ പൊ​ളി​ച്ചു​നീ​ക്കി. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ര്‍​ധ​രാ​ത്രി​യി​ലാ​യി​രു​ന്നു ന​ട​പ​ടി.

പ​ത്തോ​ളം വ​രു​ന്ന സ​മ​ര​പ്പ​ന്ത​ലു​ക​ളാ​ണ് അ​ര്‍​ധ​രാ​ത്രി പൊ​ളി​ച്ചു​നീ​ക്കി​യ​ത്. കെഎസ്ആര്‍ടിസി എം​പാ​ന​ല്‍ സ​മ​ര​ക്കാ​രു​ടെ പ​ന്ത​ല്‍ ഉ​ള്‍​പ്പെ​ടെ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ എ​ല്ലാ പ​ന്ത​ലു​ക​ളും നീ​ക്കി. സ​മ​ര​പ്പ​ന്ത​ലി​ല്‍​നി​ന്ന് പി​ന്‍​മാ​റാ​ന്‍ വി​സ​മ്മ​തി​ച്ച​വ​രെ ബ​ലം പ്ര​യോ​ഗി​ച്ച്‌ ഒ​ഴി​പ്പി​ച്ചു. ഇ​തി​നി​ടെ പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി.

സ​ഹോ​ദ​ര​ന്‍ ശ്രീ​ജീ​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ കു​റ്റ​ക്കാ​രെ ശി​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ര​ണ്ടു വ​ര്‍​ഷ​ത്തോ​ള​മാ​യി സ​മ​രം ചെ​യ്യു​ന്ന പാ​റ​ശാ​ല സ്വ​ദേ​ശി ശ്രീ​ജി​ത്ത് പ​ന്ത​ല്‍ പൊ​ളി​ച്ചി​ട്ടും റോ​ഡ​രി​കി​ല്‍ സ​മ​രം തു​ട​രു​ക​യാ​ണ്. പ​ന്ത​ല്‍ പൊ​ളി​ക്കാ​ന്‍ ശ്ര​മി​ച്ച ന​ഗ​ര​സ​ഭാ ജീവനക്കാര്‍, ഇ​യാ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ര്‍ ത​ട​യാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​വ​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച്‌ മാ​റ്റി.

ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​ന്ത​ലു​ക​ള്‍ പൊ​ളി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം, കു​ടി​ല്‍ കെ​ട്ടി വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​വി​ടെ സ​മ​രം ന​ട​ത്തു​ന്ന​വ​ര്‍ സു​ര​ക്ഷാ ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന​താ​യി പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യെ​ന്നു സൂ​ച​ന​ക​ളു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.