സ്കൂളുകളിൽ ഇനി സോളാർ വൈദ്യുതി

0
109

സ്‌കൂളുകളിൽ ജില്ലാ പഞ്ചായത്ത്‌ നടപ്പാക്കുന്ന സോളാർ വൈദ്യുതി ഉൽപാദന പദ്ധതി തുടങ്ങി. കണ്ണൂർ ജില്ലയിലെ എടയന്നൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാതല ഉദ്‌ഘാടനം മന്ത്രി ഇ പി ജയരാജൻ നിർവഹിച്ചു. പരിസ്ഥിതി സൗഹൃദ ഊർജത്തിലേക്ക്‌ മാറുക എന്ന സർക്കാറിന്റെ പ്രഖ്യാപിത നയം നടപ്പാക്കാനാണ്‌ ജില്ലാപഞ്ചായത്തിന്‌ കീഴിലുള്ള 72 സർക്കാർ ഹൈസ്‌കൂളുകളിലും പത്ത്‌ സ്ഥാപനങ്ങളിലും ഗ്രിഡ്‌ ബന്ധിത റൂഫ്‌ ടോപ്പ്‌ സോളാർ പവർ പദ്ധതി നടപ്പാക്കുന്നത്‌. സ്ഥാപനങ്ങൾക്ക്‌ ആവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കുകയും അധികമായി ഉൽപ്പാദിപ്പിക്കപ്പെടുന്നത്‌ കെഎസ്‌ഇബിക്ക്‌ കൈമാറി ജില്ലാപഞ്ചായത്തിന്‌ അധികവരുമാനമുണ്ടാക്കുകയുമാണ്‌ പദ്ധതികൊണ്ട്‌ ലക്ഷ്യമിടുന്നത്‌. കെഎസ്‌ഇബിയുമായി സഹകരിച്ച്‌ നാല്‌ ഘട്ടങ്ങളിലായാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. 1529 കിലോവാട്ട്‌ പീക്ക്‌ സ്ഥാപിത ശേഷിയുള്ള സൗരോർജ നിലയങ്ങൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്ക്‌ 10.93 കോടിരൂപയാണ്‌ വകയിരുത്തിയത്‌. ആദ്യഘട്ടത്തിൽ 22 ഗവ. ഹൈസ്‌കൂളുകളും ആറ്‌ സ്ഥാപനങ്ങളുമാണ്‌ ഉൾപ്പെട്ടിട്ടുള്ളത്‌. ഇതിന്‌ 5.49 കോടി രൂപ ജില്ലാ പഞ്ചായത്ത്‌ കെഎസ്‌ഇബിക്ക്‌ കൈമാറി. റെയ്‌ഡ്‌കോ ആണ്‌ പദ്ധതി നിർവഹണ ഏജൻസി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.