സാംസങിന്റെ എം30 ഫെബ്രുവരി 27ന്

0
113

സാംസങ് ഗ്യാലക്‌സി എം പരമ്പരയിലുള്ള മൂന്നാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഈ മാസം 27ന് എത്തും. ഷവോമി സ്മാര്‍ട്ട്‌ഫോണുകളുടെ മാര്‍ക്കറ്റ് പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാംസങ് എം30 അവതരിപ്പിച്ചിരുന്നത്. ആമസോണ്‍ വഴിയാണ് മോഡലിന്റെ വില്‍പ്പന. ഫോണിനെക്കുറിച്ചുള്ള ടീസര്‍ സാംസങ് പുറത്തിറക്കി. #IM3XPOWERD എന്ന ഹാഷ്ടാഗോടെയാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. ട്രിപ്പിള്‍ ക്യാമറയെ സൂചിപ്പിക്കുന്നതാണ് ഇതിലെ 3എക്‌സ് വിശേഷണം.

ട്രിപ്പിള്‍ ക്യാമറ തന്നെയാണ് ഫോണിന്റെ വലിയ പ്രത്യേകത.ഇന്‍ഫിനിറ്റി വി ഡിസ്‌പ്ലെയാണ് മുന്‍ മോഡലുകളില്‍ സാംസങ് ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ എം30ക്ക് പുതിയ ഡിസ്‌പ്ലെ പരീക്ഷണമായിരിക്കും. ഫുള്‍ എച്ച്ഡിപ്ലസ് പിന്തുണയോടെയുള്ള അമോലെഡ് ഡിസ്‌പ്ലെയായിരിക്കും എന്നാണ് പറയപ്പെടുന്നത്. ക്യാമറയുടെ മെഗാപിക്‌സലിന്റെ കാര്യത്തിലൊന്നും സൂചനയില്ല. 13എംപി+5എംപി+5എംപി യായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈഡ് ആംഗിള്‍, ടെലിഫോട്ടോ ലെന്‍സുകളും ഉണ്ടായേക്കും.16 എംപിയുടെ ഫ്രണ്ട് ക്യാമറയാണ് പറയപ്പെടുന്നത്.

ടൈപ് സി പോര്‍ട്ട്, 3.5എം.എം ഹെഡ്‌ഫോണ്‍ ജാക്ക്, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയും ഉണ്ടാകും. സാംസങ് ഉപയോഗിക്കുന്ന എക്‌സൈനോസിന്റെ 7904 ആയിരിക്കും പ്രൊസസര്‍. ഫീച്ചറുകളെക്കുറിച്ച് ഔദ്യോഗികമായി കമ്പനി ഒന്നും വെളിപ്പെടുത്താത്തതിനാല്‍ അവതരിപ്പിക്കുന്ന ചടങ്ങിലെ ഇത് സംബന്ധിച്ച് വ്യക്തത വരൂ. നേരത്തെ സാംസങിന്റെ ട്രിപ്പിള്‍ ക്യാമറയുള്ള Galaxy A7ന് 18,990 രൂപയായിരുന്നു വില. എന്നിരുന്നാലും എം30യുടെ അടിസ്ഥാന വാരിയന്റിന് 15,000ത്തില്‍ താഴെയാവാനാണ് സാധ്യത. സ്മാര്‍ട്ട്ഫോണില്‍ ഇന്ത്യന്‍ മാര്‍ക്കറ്റ് ഈ വിലയിലാണെന്ന് പഠന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.