ശബരിമല എന്നു കേട്ടപ്പോള്‍ ജസ്റ്റിസിന്റെ മുഖത്തെ ചിരി മാഞ്ഞു!!

0
179

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും.ശബരിമല ദര്‍ശനത്തിന് സുരക്ഷ ഒരുക്കാന്‍ കേരള പോലീസിനോട് നിര്‍ദേശിക്കണം എന്ന് ആവശ്യപ്പെട്ട് രണ്ട് യുവതികള്‍ സുപ്രീം കോടതിയെ സമീപിക്കും എന്ന കിംവദന്തി രാവിലെ പ്രചരിച്ചിരുന്നു. യുവതികള്‍ ആരാണെന്നോ, അവരുടെ അഭിഭാഷകര്‍ ആരാണെന്നോ ഒരു ധാരണയും ഇല്ലാത്തതിനാല്‍ മെന്‍ഷനിങ് സമയത്ത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവര്‍ അടങ്ങിയ ചീഫ് ജസ്റ്റിസ് കോടതിയിലേക്ക് ആയിരുന്നു ശ്രദ്ധ.എട്ടാം നമ്പര്‍ കോടതിയിലെ 10 മത്തെ കേസെടുത്തു.എന്നാല്‍ ഹര്‍ജി നടപടി പൂര്‍ത്തിയാക്കിയ ഉടനെ അഭിഭാഷകന്‍ ശബരിമല എന്നു പറഞ്ു.ശബരിമല എന്നു കേട്ടപ്പോള്‍ ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കറുടെ മുഖത്തെ ചിരി മായുകയായിരുന്നു.പിന്നെ സംഭവിച്ച കാര്യത്തെ കുറിച്ചാണ് മാധ്യമ പ്രവര്‍ത്തകന്‍ ബാലഗോപാല്‍ ബി നായര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.
ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് അജയ് റസ്തോഗി എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് എട്ടാം നമ്പര്‍ കോടതിയില്‍ ഇന്ന് ഹര്‍ജികള്‍ കേട്ടിരുന്നത്. ശബരിമല യുവതി പ്രവേശനവും ആയി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിലെ അംഗം കൂടി ആണ് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍. ചിരിക്കുന്ന മുഖം. അതാണ് ജസ്റ്റിസ് ഖാന്‍വില്‍ക്കറുടെ മുഖമുദ്ര. ഹര്‍ജികള്‍ തള്ളുമ്പോള്‍ പോലും ആ മുഖത്ത് നിന്ന് ചിരി മായാറില്ല. എന്നാല്‍ ഇന്ന് ജസ്റ്റിസ് ഖാന്‍വില്‍ക്കറുടെ മുഖത്ത് നിന്ന് അല്‍പ്പ സമയം ആ ചിരി മാഞ്ഞു.
എട്ടാം നമ്പര്‍ കോടതിയിലെ ഇന്നത്തെ പത്താമത്തെ കേസ്. കേരളത്തില്‍ നിന്നുള്ള വാണിജ്യ നിയമവും ആയി ബന്ധപ്പെട്ടത്ത് ആയിരുന്നു ഹര്‍ജി. ഹര്‍ജിയുടെ നടപടികള്‍ കഴിഞ്ഞ ഉടനെ അഭിഭാഷകന്‍ ജസ്റ്റിസ് ഖാന്‍വില്‍ക്കറിന് നേരെ കൈ കൂപ്പി ഒരു അഭ്യര്‍ത്ഥന. ‘ശബരിമല കേസിലെ പുനഃ പരിശോധന ഹര്‍ജിയില്‍ ഞാന്‍ വിശദമായി സബ്മിഷന്‍ എഴുതി ഫയല്‍ ചെയ്തിട്ടുണ്ട്. അത് ദയവ് ചെയ്ത് വായിച്ച് നോക്കണം’.ഒരു നിമിഷം ജസ്റ്റിസ് ഖാന്‍വില്‍ക്കറിന് എന്താണ് സംഭവിച്ചത് എന്ന് മനസിലായില്ല. ആ മുഖത്ത് നിന്ന് ചിരി മാഞ്ഞു. പതിവിന് വിപരീതമായി അല്‍പ്പം ദേഷ്യത്തില്‍ ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ പറഞ്ഞു ‘ഇങ്ങനെ അല്ല കേസ്സുകളില്‍ ആവശ്യം പറയേണ്ടത്. നിങ്ങള്‍ ഈ ബെഞ്ചിന് മുമ്പാകെ മറ്റൊരു കേസിന് ആണ് ഹാജര്‍ ആയത്. ഇവിടെ പറയേണ്ടത് അല്ല ഇത്. ഇത് ശരി ആയ നടപടി അല്ല’. ഇത്ര ക്ഷുഭിതന്‍ ആയി ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ ഇങ്ങനെ പ്രതികരിക്കുന്നത് കോടതിയില്‍ ഒരു പക്ഷേ ഇത് ആദ്യമായിട്ട് ആയിരിക്കും. പ്രതികരണം അപ്രതീക്ഷിതം ആയതിനാല്‍ ആകും തൊഴു കൈയോടെ തന്നെ ആ അഭിഭാഷകന്‍ തിരിഞ്ഞു നടന്നു. അഭിഭാഷകന്‍ ആരാണ് എന്ന് എല്ലേ ? മാത്യൂസ് നെടുമ്പാറ.ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ പെട്ടെന്ന് തന്നെ പഴയ രൂപത്തില്‍ ആയി. മുഖത്ത് ചിരി തിരിച്ച് എത്തി. ജസ്റ്റിസ് രസ്‌തോഗിയോട് പിന്നീട് പല തവണ ചിരിച്ച് സംസാരിക്കുന്നതും കണ്ടു.എട്ടാം നമ്പര്‍ കോടതിയില്‍ നിന്ന് പല കോടതി മുറികള്‍ കയറി ഇറങ്ങി ഒന്നാം നമ്പര്‍ കോടതിയില്‍ തന്നെ ഉച്ചക്ക് വീണ്ടും എത്തി. കുംഭ മാസ പൂജക്ക് നട തുറക്കുമ്പോള്‍ സുരക്ഷ നല്‍കാന്‍ നിര്‍ദേശിക്കണം എന്ന് ആവശ്യപ്പെട്ട് നേരത്തെ സൂചിപ്പിച്ച യുവതികളോ / അവരുടെ അഭിഭാഷകരോ കോടതിയില്‍ ഉണ്ടാകുമോ എന്ന് അറിയാന്‍. യുവതികളും വന്നില്ല, അവരുടെ അഭിഭാഷകരും വന്നില്ല. പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിച്ച അഞ്ച് അംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ രേഷ്മ നിഷാന്ത്, ഷാനില എന്നീ യുവതികളുടെ അഭിഭാഷക ഇന്ദിര ജയ് സിംഗ് ഇരുവര്‍ക്കും കുംഭ മാസ പൂജ സമയത്ത് ശബരിമല സന്ദര്‍ശനത്തിന് സുരക്ഷ ഉറപ്പാക്കാന്‍ കേരള പോലീസിനോട് നിര്‌ദേശിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന അഞ്ച് അംഗ ബെഞ്ച് ഉത്തരവ് പുറപ്പടിവിക്കാന്‍ വിസമ്മതിച്ചു.അഞ്ച് അംഗ ബെഞ്ച് പുറപ്പടിവിക്കാന്‍ വിസമ്മതിച്ച ഉത്തരവ് ഇനി ഏതെങ്കിലും യുവതികള്‍ സമീപിച്ചാല്‍ രണ്ട് അംഗ ബെഞ്ച് പുറപ്പടിക്കുമോ എന്ന സംശയം ഇല്ലാതില്ല. പക്ഷേ വിഷയം ശബരിമല ആയതിനാല്‍ ഒരു ‘റിസ്‌ക്’ എടുക്കാന്‍ വയ്യ. മിസ് ആയാല്‍ അത് ഒരു ഒന്ന് ഒന്നര മിസ് ആയിരിക്കും. പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.