ഉസൈന്‍ ബോള്‍ട്ടിന് പകരക്കാരൻ ഇതാ ഇവിടെയുണ്ട്…

0
65

ഉസൈൻ ബോൾട്ടിനൊരു പകരക്കാരൻ പേരെന്താണെന്നല്ലേ റുഡോള്‍ഫ് ഇന്‍ഗ്രാം.നൂറുമീറ്റര്‍ ഓട്ടമത്സരത്തില്‍ ഒന്നാമതോടിയെത്തുന്നത് വെറും 13.48 സെക്കന്റ് നേരം കൊണ്ടാണ്. നാലാമത്തെ വയസ്സ് മുതല്‍ ട്രാക്കില്‍ പരിശീലനം നടത്തുന്ന റുഡോള്‍ഫ് അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്നത് പ്രസിദ്ധ എന്‍ബിഎ ബാസ്‌കറ്‌ബോള്‍ താരമായ ലെബ്രോണ്‍ ജെയിംസ് ഒരു കളിക്കിടയിലുള്ള റുഡോള്‍ഫിന്റെ പാച്ചിലിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതോടെയാണ്. അവന്റെ ഏജ് ഗ്രൂപ്പില്‍ അമേരിക്കയില്‍ അവനാണ് ഇപ്പോഴത്തെ ചാമ്പ്യൻ . ഓട്ടത്തിലും കളിയിലും ഒക്കെ ചാമ്പ്യനാണെന്നുവെച്ച്‌ റുഡോള്‍ഫ് പഠിക്കാന്‍ മോശമാണെന്നു ധരിക്കരുതേ.പഠിത്തത്തിലും ആളൊരു പുലിയാണെന്നാണ് ആശാന്റെ പ്രോഗ്രസ്സ് കാര്‍ഡ് സൂചിപ്പിക്കുന്നത്. കളിയിലും കാര്യത്തിലും കേമനാണ് നമ്മുടെ റുഡോള്‍ഫ്. തന്റെ ഓട്ടത്തിലെയും അമേരിക്കന്‍ ഫുട്‌ബോള്‍ കളിക്കുന്നതിലെയും റുഡോള്‍ഫിന്റെ മികവ് അവനു ഇന്‍സ്റ്റാഗ്രാമില്‍ ഏതാണ്ട് മൂന്നരലക്ഷം ഫോളോവേഴ്സിനെയാണ് സമ്മാനിച്ചിരിക്കുന്നത്. വളര്‍ന്നു വരുമ്പോൾ കുഞ്ഞു റുഡോള്‍ഫ് ഇനി എന്തിലാണ് മികവുകാണിക്കാന്‍ പോവുന്നത് എന്നാണ് ലോകമെമ്പാടുള്ള അവന്റെ ഫാന്‍സ് ഉറ്റുനോക്കുന്നത്.കളിക്കളത്തിലെ മികവ് റുഡോള്‍ഫിന് പാരമ്പര്യമായി കിട്ടിയതാണ്. അവന്റെ കുടുംബത്തില്‍ എല്ലാവരും തന്നെ നല്ല അത്‌ലറ്റുകളും കളിക്കാരുമാണ്. തന്റെ കുഞ്ഞിന് ഭാവിയില്‍ എന്താവാനും വേണ്ട പിന്തുണ നല്‍കുമെന്ന് റുഡോള്‍ഫിന്റെ അച്ഛന്‍ പറഞ്ഞു. മോന്‍ ഇപ്പോള്‍ ഒരു കുഞ്ഞു തൈയാണെന്നും അതിനെ ഒരു വമ്പന്മാരാക്കി വളര്‍ത്താന്‍ വേണ്ടത്ര വെള്ളം താന്‍ പകരുമെന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.