തെരഞ്ഞെടുപ്പിനായി ‘ റഫാല്‍’ ഒരുങ്ങി!!

0
259

 

രാജ്യം ലോക്‌സഭ തിരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ്. ഇനി വാദ പ്രതിവാദങ്ങളുടെ നാള്‍. ഈ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഏറ്റവും മൂര്‍ച്ചയുള്ള വാള്‍ റഫാലാണെന്നതില്‍ സംശയമില്ല. റഫാലിലെ അഴിമതി തുറന്നുകാട്ടി പ്രധാനമന്ത്രിയെ ഉന്നമിട്ട് പ്രചാരണം നടത്തുമെന്ന് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും ഒരേ ശബ്ദത്തില്‍ പറയുമ്പോള്‍ ഇടപാടില്‍ നഷ്ടമുണ്ടായിട്ടില്ലെന്ന സി.എ.ജി റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയാകും ബി.ജെ.പിയുടെ പ്രതിരോധിക്കുക.2014 ലെ ബിജെപിയുടെ കുതിപ്പിന് കാരണം മോദിപ്രഭാവമായിരുന്നു. എന്നാല്‍അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു തിരഞ്ഞെടുപ്പ് അംഗത്തിനിറങ്ങുമ്പോള്‍ ആ പ്രഭാവത്തിന് മങ്ങലേറ്റിട്ടുണ്ടെന്ന് വേണം പറയാന്‍.നരേന്ദ്ര മോദിയുടെ അഴിമതി രഹിത പ്രതിച്ഛായയെ തകര്‍ക്കാന്‍ റഫാലിലൂടെ കഴിഞ്ഞെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ പൊതുതെരഞ്ഞെടുപ്പില്‍ കര്‍ഷക രോഷം, തൊഴിലില്ലായ്മ തുടങ്ങിയവക്കൊപ്പം കോണ്‍ഗ്രസിന്റെ മുഖ്യ ആയുധം റഫാല്‍ അഴിമതി തന്നെയാകും. ഉന്നം മോദി തന്നെ. മുദ്രാവാക്യം കാവല്‍ക്കാരന്‍ കള്ളനെന്നും.

റഫാലിനെ വിടാതെ പിന്തുടര്‍ന്ന് ബി.ജെ.പിയെയും മോദിയെയും കടന്നാക്രമിക്കാന്‍ രാഹുല്‍ ഗാന്ധിക്കായിട്ടുണ്ട്. ഒന്നിന് പിറകെ ഒന്നായി പുതിയ വെളിപ്പെടുത്തലുകളും മാധ്യമങ്ങളിലൂടെ പുറത്തുവന്നത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കുകയും ചെയ്തു. എന്നാല്‍ സി.എ.ജി റിപ്പോര്‍ട്ട് ബി.ജെ.പിക്കും പ്രധാനമന്ത്രിക്കും പിടിവള്ളിയായി. കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഉന്നയിച്ച ആരോപണങ്ങള്‍ സി.എ.ജി റിപ്പോര്‍ട്ട് അപ്പാടെ തള്ളിക്കളഞ്ഞു.ലോക്‌സഭ സമ്മേളനം അവസാനിച്ചതോടെ റഫാല്‍ മുന്‍നിര്‍ത്തിയുള്ള ആരോപണ-പ്രത്യാരോപണങ്ങളും ഇനി പൊതുജനമധ്യത്തിലായിരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.