നടപടിയ്ക്കുളള സമയമായ്; ഭീകരവാദികളുമായ് യാതൊരു ചര്‍ച്ചയുമില്ല

0
100

പുൽവാമ ഭീകരാക്രമണത്തിൽ തിരിച്ചടിക്കുള്ള സൂചന നൽകി നരേന്ദ്രമോദി. ഭീകരവാദികളുമായി ചർച്ചയില്ലെന്നും ഇനി നടപടിയ്ക്കുള്ള സമയമാണെന്നും പധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തീവ്രവാദികൾക്കെതിരെയുള്ള നടപടി വൈകുന്നത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്ന് മോദി പറഞ്ഞു. അർജന്റീന പ്രസിഡന്റ് മൗരീസിയോ മാക്‌രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മോദി നയം വ്യക്തമാക്കിയത്. സംയുക്തമായ നടപടിയാണ് വേണ്ടതെന്ന് മൗരീസിയോ മോദിയുടെ പ്രസ്താവനയോട് പ്രതികരിച്ചു.

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹനത്തിനു നേരെ കഴിഞ്ഞ ദിവസമാണ് വൈകീട്ടുണ്ടായ ഭീകരാക്രമണത്തില്‍ 42 സിആര്‍പിഎഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. നാല്‍പ്പതിലധികം ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. പുല്‍വാമയില്‍വെച്ച് സിആര്‍പിഎഫ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

സൈനിക വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഒരു ബസ്സിനു നേരെ സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്നുണ്ടായ സ്ഫോടനത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. തീവ്രവാദി സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ വെച്ചാണ് സി.ആര്‍.പി.എഫ്. വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ ആക്രണമണമുണ്ടായത്.

പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സിആര്‍പിഎഫ് സംഘം. സ്ഫോടനത്തിനു ശേഷം ഭീകരര്‍ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് കോണ്‍വോയ് ആയി പോയ സൈനിക വാഹനവ്യൂഹത്തില്‍ 70 വാഹനങ്ങളുണ്ടായിരുന്നു. 2500 ലധികം സിആര്‍പിഎഫ് സൈനികരാണ് സംഘത്തിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.