പുല്‍വാമ ഭീകരാക്രമണം ; തെളിവുണ്ടെങ്കിൽ നൽകു എന്ന് ഇന്ത്യയോട് പാകിസ്ഥാൻ

0
137

പുല്‍വാമ ഭീകരാക്രമണം ഇന്ത്യയുടെ വാദം തള്ളി പാകിസ്ഥാന്‍. തെളിവുണ്ടെങ്കില്‍ നല്‍കണമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി ഇന്ത്യയോട് ആവശ്യപ്പെട്ടു. അമേരിക്കയടക്കമുള്ള വിദേശ രാജ്യങ്ങള്‍ പാകിസ്ഥാനെ തള്ളിയിരുന്നു.ഇന്ത്യയില്‍ ഒരു ഭീകരാക്രമണം നടന്നു അതില്‍ പാകിസ്ഥാനും വേദനയുണ്ട്. ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നതില്‍ പാകിസ്ഥാനും ആഗ്രഹിക്കുന്നില്ല. ഭീകരവാദം പാകിസ്ഥാന്റെ അജണ്ടയല്ല. ഒരു തരത്തിലുള്ള തെളിവുകളും അന്വേഷണവുമില്ലാതെ ഇന്ത്യ പാകിസ്ഥാന് നേരെ ചില ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. എന്തെങ്കിലും തെളിവുകള്‍ ഇന്ത്യയുടെ പക്കലുണ്ടെങ്കില്‍ അത് പാകിസ്ഥാന് നല്‍കുകയാണ് വേണ്ടത്.തെളിവുകള്‍ നല്‍കിയാല്‍ അന്വേഷണത്തിനും സഹകരിക്കാന്‍ തയ്യാറാണ്. തെളിവുകള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പാകിസ്ഥാനും തയ്യാറാണ്. പാകിസ്ഥാനെ ഒറ്റപ്പെടുത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും,​ എന്ത് സംഭവം ഉണ്ടായാലും പാകിസ്ഥാനെ കുറ്റപ്പെടുത്തുന്ന നടപടിയാണ് ഇന്ത്യ സ്വീകരിക്കുന്നതെന്നും ഇത് ഇന്ത്യയുടെ സ്ഥിരം അജണ്ടയാണെന്നും പാക് വിദേശകാര്യ മന്ത്രി മെഹമൂദ് ഖുറേഷി അഭിമുഖത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.