പുല്‍വാമ; നിര്‍ണായക വിവരങ്ങള്‍ പുറത്ത്!!

0
150

പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനം തിരിച്ചറിഞ്ഞെന്ന് എന്‍.ഐ.എ. വാഹന ഉടമയെയും തിരിച്ചറിഞ്ഞു. അനന്ത്നാഗ് ബിജ്ബേറ സ്വദേശി സജാദ് ഭട്ടാണ് വാഹന ഉടമ. ഇയാള്‍ ഒളിവിലാണ്. സജാദ് ജെയ്ശെ മുഹമ്മദില്‍ ചേര്‍ന്നിരുന്നുവെന്നും എന്‍.ഐ.എ കണ്ടെത്തി.

കഴിഞ്ഞ ആഴ്ച അന്വേഷണം ഏറ്റെടുത്ത എന്‍.ഐ.എയുടെ ഫൊറെന്‍സിക്, ഓട്ടോ മൊബൈല്‍ പാര്‍ട്സ് അന്വേഷണ സംഘാംഗങ്ങളുടെ പരിശോധനയിലാണ് വാഹനം തിരിച്ചറിയാനായത്. മാരുതി ഇക്കോയാണ് ആക്രമണത്തിന് ഉപയോഗിച്ച വാഹനം. ഷോപെയിനില്‍ വിദ്യാര്‍ത്ഥിയാണ് വാഹന ഉടമയായ സജാദ്. ആക്രമണം നടന്ന അന്ന് മുതല്‍ സജാദ് ഒളിവിലാണ്. ആയുധങ്ങളുമായി ഇയാള്‍ നില്‍ക്കുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സജാദിന്റെ വീട്ടില്‍ 23ന് ജമ്മു കശ്മീര്‍ പൊലീസും എന്‍.ഐ.എയും സംയുക്തമായി റെയ്ഡ് നടത്തിയിരുന്നു. ഇത് വഴിയാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. ആക്രമണത്തില്‍ ചാവേറായ ആദില്‍ അഹമ്മദ് ധാറാണ് വാഹനം ഉപയോഗിച്ചിരുന്നതെന്നും എന്‍.ഐ.എ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ആക്രമണ ദിവസം സംഭവ സ്ഥലത്തിനരികെ നിന്ന് ശേഖരിച്ച തെളിവുകളില്‍ കാറിന്റെയും സ്ഫോടക വസ്തുക്കള്‍ കൊണ്ടുവന്ന കാറിന്റെയും ഭാഗങ്ങള്‍ എന്‍.ഐ.എക്ക് ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.