‘ധീര ജവാൻമാരുടെ ത്യാഗം വെറുതെയാകില്ല’

0
127

കശ്മീരിലെ പുൽവാമയിൽ സൈനികര്‍ക്കെതിരെ നടന്ന ഭീകരാക്രമണത്തെ അപലപിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. സി.ആർ.പി.എഫ് ഉദ്യോഗസ്ഥർക്കെതിരെ നടന്നതു നികൃഷ്ടമായ ആക്രമണമായിരുന്നെന്നും ധീരജവാൻമാരുടെ ത്യാഗം വെറുതെയാകില്ലെയെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. ക്രൂരമായ നീക്കത്തെ ശക്തമായി അപലപിക്കുന്നു. വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങളോടൊപ്പം തോളോടു തോൾ‌ ചേർന്ന് രാജ്യം മുഴുവനുമുണ്ട്, പരിക്കേറ്റവർ‌ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.

ഭീകരാക്രമണം ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതികരിച്ചു. സി.ആർ.പി.എഫിലെ ധീരരായ ഉദ്യോഗസ്ഥരാണു വീരമൃത്യു വരിച്ചത്. നിരവധി പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഇവർ‌ എത്രയും പെട്ടെന്നു സുഖം പ്രാപിക്കട്ടെയെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. കശ്മീരിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര സർക്കാരും രാഷ്ട്രീയ കക്ഷികളും ഒരുമിച്ചു നിൽക്കണമെന്നും പരിഹാരം കാണണമെന്നും കശ്മീര്‍ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.