സൈന്യത്തെ വിമര്‍ശിച്ച് കുറിപ്പ് ; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍ , ബലാത്സംഗ ഭീഷണി

0
159

രാജ്യത്തെ നടുക്കിയ പുല്‍വാമ തീവ്രവാദിയാക്രമണത്തിന്റെ പശ്ചാതലത്തില്‍ കശ്മീരിലെ സൈനിക നടപടികള്‍ക്കെതിരേ ആരോപണങ്ങളുന്നയിച്ച അധ്യാപികയ്‌ക്കെതിരേ സൈബര്‍ അക്രമണവും ബലാത്സംഗ ഭീഷണിയും. ഗുവാഹത്തി ഐക്കണ്‍ അക്കാദമി ജൂനിയര്‍ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസറായ പാപ്രി ബാനര്‍ജിയെ സൈന്യത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

 

സൈനികര്‍ വീരുമൃത്യൂ വരിച്ചത് അത്യന്തം സങ്കടകരമാണെന്നും എന്നാല്‍ കശ്മീരില്‍ ഇവര്‍ ചെയ്യുന്നതെന്താണെന്നുമുള്ള രീതിയിലാണ് ബാനര്‍ജി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇതോടെ, കടുത്ത സൈബര്‍ ആക്രമണമാണ് ഇവര്‍ക്കെതിരേ നടക്കുന്നത്.സൈന്യവും സേനയും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് കാരണമെന്നായിരുന്നു അധ്യാപികയുടെ പക്ഷം. ’45 ധീരന്മാര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇത് യുദ്ധമല്ല. അവര്‍ക്ക് തിരിച്ചടിക്കാനുള്ള അവസരം കിട്ടിയില്ല. ഇത് അങ്ങേയറ്റത്തെ ഭീരുത്വമാണ്. ഇത് ഓരോ ഇന്ത്യക്കാരന്റേയും ഹൃദയത്തെ നോവിക്കുന്നതാണ്. അതേസമയം കാശ്മീര്‍ താഴ്വരയില്‍ സുരക്ഷാസേനകള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. നിങ്ങള്‍ അവരുടെ കുട്ടികള്‍ക്ക് അംഗവൈകല്യമുണ്ടാക്കുകയും അവരെ കൊല്ലുകയും ചെയ്യുന്നു…’ ഇതായിരുന്നു പാപ്രി ബാനര്‍ജി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്.

ഇതോടെ, ഇവര്‍ക്കെതിരേ നിരവധിയാളുകളാണ് രംഗത്ത് വന്നത്. കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിയുള്ളതായി ഇവര്‍ തന്നെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.