പോക്സോ കേസിൽ ഇമാമിന് ലുക്ക് ഔട്ട് നോട്ടീസ്

0
113

പ്രായപൂ‍ര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച ഇമാം ഷെഫീക്ക് അല്‍ ഖാസ്മിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കി. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് വൈദ്യപരിശോധന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഖാസ്മിക്കെതിരെ ബലാല്‍സംഗത്തിന് കേസ് എടുത്തിരുന്നു. പോക്സോകേസിനു പുറമേയാണ് ബലാല്‍സംഗത്തിന് കേസ് എടുത്തത്.ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലുള്ള കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കിയിരുന്നു. ആദ്യം മൊഴി നല്‍കാന്‍ തയ്യാറാവാതിരുന്ന പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് പീഡനവിവരം പൊലീസിനോട് സമ്മതിച്ചത്. വൈദ്യപരിശോധക്കുശേഷം വനിതാ മജിസ്ട്രേറ്റിന് മുന്നില്‍ കുട്ടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. സ്കൂളില്‍ നിന്നും വാഹനത്തില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇമാം നിര്‍‍ബന്ധിച്ചുകൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് മൊഴി.പേപ്പാറ വനത്തിന് സമീപം പെണ്‍കുട്ടിയെ വാഹനത്തില്‍ കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ഷെഫീക്ക് അല്‍ ഖാസിമിനെതിരായ കേസ്. അസ്വാഭാവികമായി പെണ്‍കുട്ടിയയും ഇമാനിനെയും കണ്ട തൊഴിലുറുപ്പ് ജോലിക്കു പോയ സ്ത്രീകളാണ് വാഹനം തടഞ്ഞത്. ഭാര്യയാണ് വാഹനത്തിനുള്ളിലെന്നാണ് ഷെഫീക്ക് അല്‍ഖാസ്മി ആദ്യം സ്ത്രീകളോട് പറഞ്ഞത്.ഇമാമിനെ ഒളിവില്‍ പോകാന്‍ സഹായിച്ച സഹോദരന്‍മാരെ കൊച്ചിയില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പീഡിപ്പിക്കാനായി പെണ്‍കുട്ടിയെ കൊണ്ടുപോയ ഉപയോഗിച്ച വാഹനവും പൊലീസ് കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.