വ്യാജരേഖ ചമച്ചെന്ന പരാതി ; പി കെ ഫിറോസിനെതിരെ കേസെടുത്തു

0
107

വ്യാജ രേഖ ചമച്ചെന്ന പരാതിയില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ കേസെടുത്തു. എംഎല്‍എ ജെയിംസ് മാത്യുവിന്റെ പരാതിയിലാണ് കേസ്. വ്യാജരേഖ ചമച്ചു, അപകീര്‍ത്തിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.ബന്ധുനിയമനത്തിനെതിരെ താന്‍ മന്ത്രിക്ക് എഴുതിയെന്ന പേരില്‍ ഫിറോസ് വ്യാജകത്ത് പുറത്തു വിട്ടെന്നാണ് ജയിംസ് മാത്യുവിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജയിംസ് മാത്യു മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കിയിരുന്നു. സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദരപുത്രന്‍ ഡി എസ് നീലകണ്ഠന് ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഡെപ്യൂട്ടി ഡയറക്ടറായി നിയമനം നല്‍കിയതിനെതിരെ ജയിംസ് മാത്യു എഴുതിയതെന്ന പേരില്‍ ഫിറോസ് കത്ത് പുറത്തുവിട്ടത് ചര്‍ച്ചയായിരുന്നു.ജയിംസ് മാത്യു മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഡിജിപിക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് അന്വേഷണത്തിനായി കോഴിക്കോട് ജില്ല പൊലീസ് മേധാവി കേസ് വെള്ളയില്‍ പൊലീസിന് കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.