യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊല: ശക്തമായി അപലപിക്കുന്നുവെന്ന് ബൃന്ദ കാരാട്ട

0
152

കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്‍റേയും കൃപേഷിന്‍റേയും കൊലപാതകത്തില്‍ സിപിഎം കേന്ദ്രനേതൃത്വം അപലപിച്ചു. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തിന് പാർട്ടി എതിരാണെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.

കൊലപാതകത്തെ അപലപിച്ച് കോടിയേരിയും, ഇ ചന്ദ്രശേഖരനും രംഗത്ത് എത്തിയിരുന്നു. സിപിഐ എം പ്രവർത്തകന്മാർ മുൻകൈയെടുത്ത് യാതൊരു അക്രമസംഭവങ്ങളും ഉണ്ടാകാൻ പാടില്ല എന്ന് പാർട്ടി സംസ്ഥാനകമ്മിറ്റി പരസ്യമായി തന്നെ ആഹ്വാനം നൽകിയതാണ്.

ഈ കൊലപാതകത്തിൽ സി പിഐ എമ്മിലെ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആവശ്യമായ നടപടികൾ സിപിഎമ്മിന്റെ ഭാഗത്തുതന്നെ ഉണ്ടാകുമെന്നാണ് കോടിയേരി വ്യക്തമാക്കിയത്.  സംഭവവുമായി ബന്ധമുള്ളവരെ പാർട്ടി ഒരുതരത്തിലും സഹായിക്കില്ല. അവരെ പാർട്ടിയിൽ വച്ചുപൊറുപ്പിക്കില്ല. ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കും.പ്രതികൾക്കെതിരെ പൊലീസ്‌ ശക്തമായ നിയമ നടപടിയെടുക്കണം. പാർട്ടിയുമായി ബന്ധമുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർ സിപിഐഎമ്മിന്റെ രാഷ്‌ട്രീയ നിലപാട്‌ അംഗീകരിക്കുന്നവരല്ല. അവർ സിപിഐഎമ്മിന്റെ രാഷ്‌ട്രീയം ഉൾക്കൊള്ളാൻ കഴിയുന്നവരല്ലെന്നും കോടിയേരി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.