പെരിയ ഇരട്ടകൊലപാതകം; രണ്ട് പേര്‍കസ്റ്റഡിയില്‍

0
81

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ ചോദ്യം ചെയ്യുന്നു. രണ്ട് മോട്ടോര്‍ സൈക്കിളുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസന്വേഷണത്തിനായി കര്‍ണാടക പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്.  പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ജില്ലാ പോലീസ് മേധാവി എ.ശ്രീനിവാസിന്റെ മേൽനോട്ടത്തിൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എം.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം. കൊല്ലപ്പെട്ട കൃപേഷ്തന്നെ വധിക്കുമെന്ന് സമൂഹ മാധ്യമങ്ങളിലുടെ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് ബേക്കൽ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ അരുണേഷ്, നിതിൻ, നിതിൻ എന്നിവർക്ക് ക്രിമിനൽ നടപടി പ്രകാരം നോട്ടീസ് നൽകിയിരുന്നു.  പോലീസ്ഈ കേസിൽ മൂന്നു പേർക്കുമെതിരെ 2018 ഡിസംബർ 25 ന്ചാർജ് ഷീറ്റ് സമർപ്പിച്ചിരുന്നതായും പോലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.