ഇരട്ടക്കൊലപാതകം ; ജനമനസ്സുകളെ ഞെട്ടിച്ചെന്ന് പോലീസ്

0
101

പെരിയ ഇരട്ടക്കൊല ജനമനസ്സുകളെ ഞെട്ടിച്ചെന്ന് പൊലീസ് റിപ്പോര്‍ട്ട്. സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയെന്നും കാരണം രാഷ്ട്രീയ വിരോധമെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. പീതാംബരന്‍ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണെന്നും വെട്ടിയത് ഒപ്പമുള്ളവരാണെന്നും അപേക്ഷയില്‍ പറയുന്നുണ്ട്.പെരിയ ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായ പീതാംബരനെ ഏഴുദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്ന പൊലീസിന്റെ വാദം അംഗീകരിച്ചാണ് കാഞ്ഞങ്ങാട് കോടതിയുടെ ഉത്തരവ്. കൂടുതല്‍ പ്രതികളുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. ഇതിനിടെ ആദ്യഘട്ട തെളിവെടുപ്പിനിടെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. ഒരു വാളും നാല് ഇരുമ്പ് ദണ്ഡുകളും ആണ് കണ്ടെത്തിയത്. ശരത് ലാലിനേയും, കൃപേഷിനേയും വെട്ടിയത് താനാണെന്ന് ചോദ്യം ചെയ്യലില്‍ പീതാംബരന്‍ സമ്മതിച്ചു. ഇരട്ടക്കൊലയ്ക്കു പിന്നില്‍ ക്വട്ടേഷന്‍ സംഘമല്ലെന്നാണ് കസ്റ്റഡിയിലുള്ളവരുടെ മൊഴി. കൂടുതല്‍ പേരുടെ പങ്കാളിത്തം സംശയിക്കുന്നുണ്ടെങ്കിലും അതിലേക്കുളള തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല.വിശദമായ ചോദ്യം ചെയ്യിനുശേഷം മൊഴികള്‍ വീണ്ടും വിലയിരുത്തിയശേഷമായിരുന്നു പീതാംബരനുമായി തെളിവെടുപ്പ്. കൊലപാതകം നടന്ന കല്ല്യോട്ടെ റോഡിന് സമീപത്തുള്ള റബ്ബര്‍ തോട്ടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ നിന്നാണ് കൊലയ്ക്ക് ഉപയോഗിച്ച വാളും നാലു ഇരുമ്പ് ദണ്ഡുകളും കണ്ടെത്തിയത്. പീതാംബരനാണ് സ്ഥലം കാണിച്ചുകൊടുത്തത്. വാളിന് 50 സെന്റിമീറ്ററിലധികം നീളവും ഒന്നര ഇഞ്ച് വീതിയുമുണ്ട്. ഇരുമ്പ് ദണ്ഡുകളില്‍ ചോരക്കറയുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.