മൊഴി മാറ്റി പീതാംബരൻ ; പണി കിട്ടിയത് പോലീസിന്

0
91

പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി പീതാംബരന്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. പോലീസുകാര്‍ ഭീഷണിപ്പെടുത്തിയും, മര്‍ദിച്ചുമാണ് കുറ്റം സമ്മതിപ്പിച്ചെതെന്ന് പീതാംബരന്‍ കോടതിയില്‍ പറഞ്ഞു. തനിക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനും, ശരത്‌ലാലിനുമെതിരായി ഉണ്ടായിരുന്ന പ്രശ്നം തല്ലിത്തീര്‍ക്കാനാണ് പോയതെന്നും, എന്നാല്‍ കൂടെ ഉണ്ടായിരുന്നവരാണ് ഇവരെ കൊലപ്പെടുത്തിയതെന്നും പീതാംബരന്‍ കോടതിയില്‍ പറഞ്ഞു. ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണു പീതാംബരന്‍ കുറ്റം നിഷേധിച്ചത്. കേസിലെ പ്രധാന പ്രതികളായ പീതാംബരനെയും സജിയെയും കോടതി റിമാന്‍ഡ് ചെയ്തു. എന്നാല്‍ നേരത്തെ പീതാംബരന്‍ പോലീസിനോട് പറഞ്ഞിരുന്നത് കഞ്ചാവിന്റെ ലഹരിയിലാണ് താന്‍ കൊലനടത്തിയതെന്നാണ്. പീതാംബരന്റെ മൊഴിമാറ്റം കേസിനെ വലച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.