പാക്കിസ്ഥാൻ ഒറ്റപ്പെട്ടു ; ഇന്ത്യക്ക് പിന്തുണ അറിയിച്ച് ലോക രാഷ്ട്രങ്ങൾ

0
135

പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിനു നേരെ ജെയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തെ തുടര്‍ന്ന് ലോകരാജ്യങ്ങളില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടു . പ്രമുഖ ലോകരാജ്യങ്ങളെല്ലാം പാക്കിസ്ഥാനെ അപലപിച്ചും ഇന്ത്യയെ പിന്തുണച്ചും രംഗത്തെത്തി. പാക്കിസ്ഥാനുമായുള്ള സൗഹൃദ പദവി ഇന്ത്യ ഉപേക്ഷിച്ചിരിക്കുകയാണ്.ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനെന്ന ഇന്ത്യന്‍ വാദം ലോകശക്തികളും ശരിവെക്കുന്നത് പാക്കിസ്ഥാന് തിരിച്ചടിയായി.അതെ സമയം പ്രതിസന്ധിയിൽ ഇന്ത്യക്കൊപ്പം നിൽക്കുന്നുവെന്ന് ഇസ്രായേൽ അറിയിച്ചു.മാത്രമല്ല ഇന്ത്യക്കൊപ്പം നിന്ന് ഭീകരരെ അമർച്ച ചെയ്യുമെന്ന് അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്.അതെ സമയം സൈനികർക്ക് നേരെ ആക്രമണം ഉണ്ടായതിനു പിന്നാലെ അമേരിക്കയിലെ പൗരന്മാരോട് പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.റഷ്യയും ഭീകരാക്രമണത്തെ അപലപിച്ചു രംഗത്തെത്തി.ഭൂട്ടാനും ശ്രീലങ്കയും ഭീകരാക്രമണത്തെ അപലപിച്ചിട്ടുണ്ട്. ശക്തമായ തിരിച്ചടിയ്ക്ക് ഇന്ത്യ ഒരുങ്ങുകയാണ്. സൈന്യത്തിന് സ്വാതന്ത്ര്യം നല്‍കിയെന്നും, ശക്തമായ തിരിച്ചടി നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ചെയ്തത് വലിയ തെറ്റെന്നും , കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പുല്‍വാമ ആക്രമണത്തില്‍ 44 സൈനികരാണ് കൊല്ലപ്പെട്ടതെന്നാണ് സ്ഥിരീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.